Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kalidas Jayaram

സുധീർ സുകുമാരനൊപ്പം പാരഡി ആലപിച്ച് ഷറഫുദ്ദീനും കാളിദാസ് ജയറാമും

രസകരമായ പാരഡികളിലൂടെ ശ്രദ്ധനേടിയ സുധീർ സുകുമാരനൊപ്പം പാരഡി ആലപിച്ച് നടന്മാരായ ഷറഫുദ്ദീനും കാളിദാസ് ജയറാമും. ഗൗരവ ഭാവത്തിലാണ് സുധീറും ഷറഫുദ്ദീനും ഗാനം ആലപിക്കുന്നത്. ഭക്ഷണത്തെ കുറിച്ചാണ് പാരഡി ഗാനം. ‘ചൂടാക്കി തന്നില്ലാ… കരിമീൻ കറി’ എന്ന അടിക്കുറിപ്പോടെയാണ് ഷറഫുദ്ദീനും കാളിദാസും വിഡിയോ പങ്കുവച്ചത്. വലിയ ജനശ്രദ്ധയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. പ്രേക്ഷകർക്കൊപ്പം മഞ്ജു പിള്ള, രമേഷ് പിഷാരടി, സുരേഷ് കൃഷ്ണ തുടങ്ങി നിരവധി താരങ്ങളും വിഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ‘ഒരു പ്രത്യേക തരം കഴിവുള്ള ആളാണ് സുധീർ’ എന്നാണ് […]
Read more

22 വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാമും മകനും വീണ്ടുമൊന്നിക്കുന്ന ചിത്രം ‘ആശകള്‍ ആയിരം’ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി

മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ജയറാമും മകന്‍ കാളിദാസ് ജയറാമും ഇരുപത്തി രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ചഭിനയിക്കുന്ന ‘ആശകള്‍ ആയിരം’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫുമാണ് ആശകള്‍ ആയിരത്തിന്റെ രചന നിര്‍വഹിക്കുന്നത്. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകര്‍ക്കു സുപരിചിതനായ ജി. പ്രജിത് ആണ് ആശകള്‍ ആയിരം സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. […]
Read more

നടന്‍ കാളിദാസ് ജയറാം വിവാഹിതനായി

താരദമ്പതികളായ ജയറാമിന്റേയും പാര്‍വ്വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. മോഡലായ തരിണി കലിങ്കരായര്‍ ആണ് വധു. ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ചലച്ചിത്ര രംഗത്തെ പ്രശസ്തര്‍ കല്യാണത്തില്‍ പങ്കെടുത്തു. കഴിഞ്ഞ നവംബറില്‍ ചെന്നൈയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി. 2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേഡ് റണ്ണര്‍ അപ്പ് കൂടിയായ തരിണി വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദം നേടിയിട്ടുണ്ട്.
Read more

കാളിദാസിന്റെ വിവാഹക്ഷണക്കത്ത് എം കെ സ്റ്റാലിന് സമ്മര്‍പ്പിച്ച് ജയറാമും കുടുംബവും

നടന്‍ കാളിദാസ് ജയറാമിന്റെ വിവാഹക്ഷണക്കത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നല്‍കി. ചെന്നൈയിലെ വസതിയില്‍ എത്തിയായിരുന്നു ജയറാമും പാര്‍വതിയും സ്റ്റാലിനെ ക്ഷണിച്ചത്. കാളിദാസിന്റെ വിവാഹത്തിനു ക്ഷണിക്കുന്ന ആദ്യ അതിഥിയാണ് സ്റ്റാലിന്‍. വിവാഹ ക്ഷണക്കത്ത് നല്‍കുന്ന ചിത്രങ്ങള്‍ കാളിദാസ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേഡ് റണ്ണര്‍ അപ്പ് കൂടിയായ തരിണി കരിംഗരായരാണ് കാളിദാസിന്റെ വധു. കഴിഞ്ഞ മാസം നവംബറില്‍ ചെന്നൈയില്‍ വച്ചായിരുന്നു കാളിദാസും തരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. നീലഗിരി സ്വദേശിയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer