സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആഗോള അയ്യപ്പസംഗമം: ‘7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു, ഫണ്ട് സ്‌പോണ്‍സര്‍ഷിപ്പ് വഴി’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ഫണ്ട് സ്‌പോണ്‍സര്‍ഷിപ്പ് വഴിയാണെന്നും 7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായും ദേവസ്വം മന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡിനോ സര്‍ക്കാരിനോ ബാധ്യത വരില്ല. അയ്യപ്പ സംഗമത്തില്‍ എന്‍എസ്എസും എസ്എന്‍ഡിപിയും പങ്കെടുക്കുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

5000 അധികം രജിസ്‌ട്രേഷന്‍ വന്നിരുന്നു. അതില്‍ മുന്‍ഗണന വെച്ചാണ് തീരുമാനിച്ചത്. മുമ്പ് വന്നിട്ടുള്ള ആളുകള്‍, സംഘടനകള്‍ എന്നിങ്ങനെയാണ് മുന്‍ഗണന നല്‍കിയതെന്നും. 3500 പേര്‍ പരമാവധി പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഗമത്തിനുള്ള പ്രധാന പന്തല്‍ പൂര്‍ത്തിയായി എന്നും മന്ത്രി അറിയിച്ചു. മൂന്ന് വേദികളില്‍ ചര്‍ച്ച നടക്കും. ആദ്യ സെഷനില്‍ മാസ്റ്റര്‍ പ്ലാന്‍ ഉള്‍പ്പടെ ചര്‍ച്ചയാകും. ആകെ 1000 കോടിയില്‍ അധികം രൂപയുടെ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യും. രണ്ടാം സെഷനില്‍ തീര്‍ത്ഥാടക ടൂറിസവും മൂന്നാം സെഷനില്‍ തിരക്ക് ക്രമീകരണവും ചര്‍ച്ചയാകും. എന്‍എസ്എസ് വൈസ് പ്രസിഡന്റ്, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും എന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വിശദമാക്കി.

താമസം സൗകര്യം, യാത്ര സൗകര്യം ഉള്‍പ്പടെ ക്രമീകരിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളെ ക്ഷണിച്ചിരുന്നുവെങ്കിലും വരുന്ന കാര്യത്തില്‍ മറുപടി നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മാസ്റ്റര്‍ പ്ലാന്‍ അടക്കം സംഗമത്തില്‍ അവതരിപ്പിക്കും. അതിലും സ്‌പോണ്‍സര്‍മാരെ ഉള്‍പ്പടെ പ്രതീക്ഷിക്കുന്നുണ്ട്. ഇതിലും കോടതി നല്ല നിര്‍ദേശങ്ങളാണ് തന്നിട്ടുള്ളത്. സംഗമം നല്ല രീതിയില്‍ പോകണം എന്നതാണ് ഹൈക്കോടതിയും സുപ്രീംകോടതിയും പറഞ്ഞിട്ടുള്ളതെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.