ന്യൂഡൽഹി : ഓസ്‌ട്രേലിയൻ വനിതകളെതിരായ മൂന്നാമത്തെയും നിർണായകവുമായ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ടോസ് നഷ്ടമായി. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ അലീസ ഹീലി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. നാലോവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 39 റൺസാണ് ഓസ്ട്രേലിയയുടെ നില. ക്യാപ്റ്റൻ ഹീലി 26 റൺസും, ജോര്‍ജിയ വോൾ 10 റൺസും നേടി ക്രീസിലുണ്ട്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇരു ടീമുകളും നിലവിൽ 1-1നാണ്. അതിനാൽ ഇന്നത്തെ മത്സരം പരമ്പരയുടെ വിജയിയെ നിർണയിക്കും. ഇരു ടീമുകളും തങ്ങളുടെ ശക്തമായ പ്ലേയിംഗ് ഇലവനുകളുമായി ഇറങ്ങിയിട്ടുണ്ട്.






