സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കുവൈത്തിൽ വ്യാപക പരിശോധന: 63 നിയമലംഘകർ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് : കുവൈത്തിലെ ദജീജിൽ നടന്ന വ്യാപക സംയുക്ത സുരക്ഷാ പരിശോധനയിൽ 63നിയമലംഘകരെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ അന്വേഷണ വിഭാഗം, വാണിജ്യ വ്യവസായ മന്ത്രാലയം, കുവൈത്ത് ഫയർ ഫോഴ്‌സ്, മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ മാന്പവർ എന്നിവ ചേർന്നാണ് പരിശോധന നടത്തിയത്.

പൊതു സുരക്ഷാ കാര്യ അണ്ടർസെക്രട്ടറി മേജർ ജനറൽ ഹാമിദ് അൽദവാസ് നേതൃത്വം നൽകിയ പരിശോധനയിൽ പിടിയിലായവരിൽ 47 പേർ തൊഴിൽ നിയമലംഘകർ, 9 പേർ തിരിച്ചറിയൽ രേഖകളില്ലാത്തവർ, 6 പേർ തൊഴിലിടങ്ങളിൽ നിന്ന് ഒളിച്ചോടിയവർ, ഒരാൾ വിസാ കാലാവധി കഴിഞ്ഞവനുമാണ്.

പരിശോധനയിൽ ഫയർ ഫോഴ്‌സ് 76 ലംഘനങ്ങൾ കണ്ടെത്തി. വാണിജ്യ വ്യവസായ മന്ത്രാലയം ഒരു കഫേ അടച്ചുപൂട്ടുകയും 38 ലംഘന റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ആഭ്യന്തര മന്ത്രാലയം ഇത്തരത്തിലുള്ള സംയുക്ത പരിശോധനകൾ തുടരുമെന്നും നിയമലംഘകരെ ശക്തമായി നേരിടുമെന്നും അറിയിച്ചു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.