ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുകയാണ് കല്യാണി പ്രിയദര്‍ശന് നായികയായെത്തിയ ലോക. മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റ് പദവി സ്വന്തമാക്കിയതിനൊപ്പം ഇന്ത്യന്‍ സിനിമയിലും ചിത്രം റെക്കോര്‍ഡുകള്‍ സൃഷ്ഠിച്ച് മുന്നേറുകയാണ് ലോക ചാപ്റ്റർ 1 ചന്ദ്ര.
സ്ത്രീകള്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തി ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ എത്തിയിരിക്കുകയാണ് ലോക ഇപ്പോള്‍. ട്രാക്കിങ് വെബ്‌സൈറ്റായ സാല്‍ക്‌നിക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 25 ദിവസം പിന്നിടുമ്പോള്‍ 137 കോടിയാണ് ലോകയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍.






