സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

90 പവൻ മോഷണംപോയ കേസ്; ഗില്‍ബര്‍ട്ടിന്റെ വീട്ടില്‍നിന്ന് കവര്‍ന്നത് 16.5 പവന്‍ സ്വര്‍ണമെന്ന് സ്ഥിതീകരണം

തിരുവനന്തപുരം: വിഴിഞ്ഞം വെണ്ണിയൂരില്‍ റിട്ട. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഗില്‍ബര്‍ട്ടിന്റെ വീട്ടില്‍നിന്ന് 90 പവൻ കവര്‍ന്നത് 16.5 പവന്‍ സ്വര്‍ണമെന്ന് പോലീസിന്റെ സ്ഥിതീകരണം . വീട് കുത്തിത്തുറന്ന് 90 പവന്‍ സ്വര്‍ണം കവര്‍ന്നു എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരങ്ങള്‍. എന്നാല്‍, 16.5 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയുമാണ് നഷ്ടമായതെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി.

ബുധനാഴ്ച രാവിലെയാണ് വിഴിഞ്ഞം വെങ്ങാനൂര്‍ വെണ്ണിയൂര്‍ സ്വദേശി ഗില്‍ബര്‍ട്ടിന്റെ വീട്ടില്‍ മോഷണം നടന്നവിവരം പുറത്തറിയുന്നത്. ഗില്‍ബട്ടിന്റെ ഭാര്യ വിമലകുമാരിയുടെയും മകന്‍ ബെന്‍സന്റെയും ഉള്‍പ്പെടെ 90 പവന്‍ സ്വര്‍ണം വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഇതില്‍ ഗില്‍ബര്‍ട്ടിന്റെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 16.5 പവനും ഒരുലക്ഷം രൂപയുമാണ് നഷ്ടമായത്.

ഗില്‍ബര്‍ട്ടിന്റെ മകനും അഞ്ചലിലെ കോളേജ് ജീവനക്കാരനുമായ ബെന്‍സന്റെ മുറിയിലായിരുന്നു ബാക്കി സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ സ്വര്‍ണം നഷ്ടപ്പെട്ടില്ലെന്ന് മനസ്സിലായത്. ബെന്‍സന്റെ മുകളിലത്തെ മുറിയിലെ അലമാരകള്‍ മോഷ്ടാവ് കുത്തിത്തുറന്നെങ്കിലും അലമാരയുടെ അടിഭാഗത്തെ അറയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം നഷ്ടപ്പെട്ടിരുന്നില്ല.

വിരലടയാള വിദഗ്ധരും ഫൊറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും വ്യക്തമായ ധാരണയുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സിസിടിവി, ഫോണ്‍ കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് വിഴിഞ്ഞം പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement