മണ്ണഞ്ചേരി: കാണാതായ ആളെ വീടിന് സമീപത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മണ്ണഞ്ചേരി പഞ്ചായത്ത് 6-ാം വാർഡ് തറക്കോണം ഭാഗത്ത് വാടകക്ക് താമസിച്ചിരുന്ന മണപ്പള്ളി ലക്ഷം വീട്ടിൽ റഫീഖിനെയാണ് ഇന്ന് പുലർച്ചെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റഫീഖിനെ വ്യാഴാഴ്ച മുതൽ കാണാതായതിനെ തുടർന്ന് നാട്ടുകാരും പോലീസും തിരച്ചിൽ നടത്തിവരുകയിരുന്നു. കോട്ടയം സ്വദേശിയായ റഫീഖ് കാലങ്ങളായി മണ്ണഞ്ചേരിയിൽ വാടകക്ക് താമസിച്ച് വരുകയായിരുന്നു. ഭാര്യ: ജാസ്മി. മക്കൾ: സുൾഫിക്കർ, ആമിന. മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

‘കേരള’ അല്ല ഇനി കേരളം; ഇന്ന് ‘സേവാ തീർത്ഥി’ൽ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ ബില്ലിന് അംഗീകാരം നൽകും
ന്യൂഡൽഹി: ഭരണഘടനയിൽ സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്നാക്കണമെന്ന സംസ്ഥാനത്തിൻ്റെ ദീർഘകാല ആവശ്യം കേന്ദ്രം അംഗീകരിച്ചു. ഇതിനായി പാർലമെന്റിൽ അവതരിപ്പിക്കേണ്ട ബില്ലിന് ചൊവ്വാഴ്ച ഡൽഹിയിൽ ചേരുന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകും. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ






