ഡല്‍ഹി : സോനം വാങ്ചുക്കിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം. ഓള് ലഡാക്ക് സ്സുഡന്‍സ് അസോസിയേഷനാണ് നിവേദനം നല്‍കിയത്. ലഡാക്കില്‍ സമാധാനപരമായി പ്രതിഷേധിക്കാന്‍ അവകാശം നല്‍കണമെന്നാണ് നിവേദനത്തിലെ ആവശ്യം.
നാല് പേര് കൊല്ലപ്പെട്ട ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ വെള്ളിയാഴ്ചയാണ് സമര നേതാവ് സോനം വാങ് ചുക്കിന്റെ അറസ്റ്റുണ്ടായത്. ദേശസുരക്ഷാ നിയമ പ്രകാരമുള്ള അറസ്റ്റില്‍ കലാപത്തിലേക്ക് ജനങ്ങളെ പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രസംഗങ്ങളിലൂടെ ജനങ്ങളെ കേന്ദ്ര സര്‍ക്കാരിനെതിരെ തിരിച്ചു. അറബ് വസന്തവും, നേപ്പാള്‍ കലാപവുമൊക്കെ പരാമര്‍ശിച്ച് യുവാക്കളെ കലാപകാരികളാക്കാന്‍ ശ്രമിച്ചു. സ്റ്റുഡന്റ് എജ്യുക്കേഷന്‍ ആന്റ് കള്‍ച്ചറല്‍ മൂവ്മെന്റ് എന്ന സ്വന്തം എന്‍ ജി ഒ വഴി വിദേശ സംഭാവന ചട്ടം ലംഘിച്ച് വന്‍ തോതില്‍ പണം കൈപ്പറ്റി, പാകിസ്ഥാന് സന്ദര്‍ശിച്ചു, എന്നിവയും സോനം വാങ് ചുക്കിനെതിരെ ചുമത്തിയ കുറ്റങ്ങളാണ്.






