Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഒടുവിൽ വഖഫ് ബോർഡിൽ സമവായം; എ.പി. വിഭാഗത്തിന് അംഗത്വം, ഹജ്ജ് കമ്മിറ്റി ചെയർമാൻ രാജിവെക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കത്തിൽ ഒടുവിൽ സമവായം. എ.പി. വിഭാഗം നിർദേശിക്കുന്ന വ്യക്തിക്ക് വഖഫ് ബോർഡിൽ അംഗത്വം നൽകാൻ ധാരണയായി. ഇതിന്റെ ഭാഗമായി ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്ന് എ.പി. വിഭാഗം പ്രതിനിധി രാജിവെക്കും. നിലവിൽ ചെയർമാനായ കാന്തപുരം വിഭാഗത്തിൽനിന്നുള്ള ഹുസൈൻ സഖാഫി ചുള്ളിക്കോടാണ് രാജിവെക്കുക.

വഖഫ് മന്ത്രി എൻ. ഷംസുദ്ദീൻ വൈകിട്ട് കാന്തപുരവുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയും ചേർന്നാണ് സമവായ നീക്കങ്ങൾക്ക് നേതൃത്വം നൽകിയത്. പൊന്നാനി എം.എൽ.എ നൗഷാദ് അലിയും ചർച്ചകളിൽ ഇടപെട്ടു.

വഖഫ് ബോർഡ് പുനഃസംഘടനയിൽ സമവായമായതായി മന്ത്രി എൻ. ഷംസുദ്ദീൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവിൽ പ്രഖ്യാപിച്ച ബോർഡിൽ മാറ്റങ്ങൾ വരുമെന്നും എല്ലാവരെയും ചേർത്തുനിർത്തുന്ന നിലപാടാണ് സർക്കാരിന്റേതെന്നും മന്ത്രി വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix