സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ലഹരി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവിന് ദാരുണാന്ത്യം

കൊല്ലം: പൊരീക്കലിൽ ലഹരി വിൽപ്പന സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ചു. ഇടവട്ടം ഗോകുലത്തിൽ ഗോകുൽനാഥ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. ഇടവട്ടം ജയന്തി നഗറിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ജയന്തി നഗർ അരുൺ ഭവനിൽ താമസിക്കുന്ന അരുൺ ഒളിവിൽ പോകുകയായിരുന്നു. ഇരുവരും കഞ്ചാവ് വിൽപ്പനയിൽ സജീവമായിരുന്ന സംഘത്തിലെ അംഗങ്ങളാണെന്ന് പൊലീസ് അറിയിച്ചു.

ജയന്തി നഗർ സ്വദേശി ജോസിന്റെ വീട്ടുമുന്നിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്. അലർച്ച കേട്ട് പുറത്തേക്ക് വന്ന അയൽവാസികളാണ് ഗോകുലിനെ അവശനിലയിൽ കാണുന്നത്. “എനിക്ക് വയ്യ, എന്നെ ആശുപത്രിയിൽ കൊണ്ടുപോകണം” എന്നാണ് ഗോകുൽ പിന്നീട് പറഞ്ഞത് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അരുണും കൂടി ചേർന്ന് ഗോകുലിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും, അവിടെ നിന്ന് ഉടനെ ഇയാൾ മുങ്ങുകയായിരുന്നു. പരേതനായ രഘുനാഥൻ പിള്ളയുടെ മകനാണ് ഗോകുലനാഥ്. പോലീസ് അന്വേഷണം തുടരുകയാണ്. പ്രതിയായ അരുൺ ഒരു ലഹരി സംഘത്തിൽ സജീവമായ വ്യക്തിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അയാളെ പിടികൂടാൻ പ്രത്യേക സംഘം തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

Advertisement

ജഡ്ജിയെ വെട്ടിക്കൊല്ലുമെന്ന് ഭീഷണി; 39കാരനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ വകുപ്പ് ചുമത്തി ജയിലില്‍ അടച്ചു. കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് സ്വദേശി റോഷന്‍ ജേക്കബ് ഉമ്മനെ(39)തിരെയാണ് പൊലീസ് നടപടി. താമരശ്ശേരി, കോഴിക്കോട് ടൗണ്‍, കണ്ണൂര്‍, വളപട്ടണം

Read More »

എന്തുകൊണ്ട് നമ്മൾ തോറ്റു? തലപുകച്ച് മാനേജ്മെന്റും ആരാധകരും

അഹമ്മദാബാദ്: അവസാനം അടി തെറ്റി, ആന വീണു! ടീം ഇന്ത്യയുടെ അമിത ആത്മവിശ്വാസത്തിനേറ്റ കനത്ത പ്രഹരമാണ് സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റ വമ്പൻ തോൽവി. അതും ഇഞ്ചോടിഞ്ച് പോരാടി വീണതല്ല, സ്വന്തം കാണികൾക്ക് മുന്നിൽ

Read More »

ഇന്ത്യക്കാർ എത്രയും വേഗം ഇറാൻ വിടണം; നിർദേശം നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇറാൻ–അമേരിക്ക സംഘർഷ സാധ്യത ശക്തമാകുന്ന സാഹചര്യത്തിൽ, ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് കേന്ദ്രസർക്കാർ നിർദേശം നൽകി. പൗരന്മാരുടെ സുരക്ഷ മുൻനിർത്തി ഇന്ത്യൻ എംബസി അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Read More »

നിർബന്ധിപ്പിച്ച് ബീഫ് കഴിപ്പിക്കുന്നു; ന്യായീകരിച്ച് സംവിധായകൻ

മുംബൈ: ‘കേരള സ്റ്റോറി 2’ വിവാദം കൂടുതൽ കൊഴുക്കുന്നു. സിനിമയുടെ ട്രെയിലറിലെ ബീഫ് കഴിപ്പിക്കുന്ന സീനിനെതിരെ രൂക്ഷ വിമർശനം നടത്തിയ ബോളിവുഡ് സംവിധായകൻ അനുരാ​ഗ് കശ്യപിന് മറുപടിയുമായി സിനിമയുടെ സംവിധായകൻ കാമാഖ്യ നാരായൺ സിങ്.

Read More »

രാഹുലിനെതിരായ രണ്ടാം ബലാത്സം​ഗ കേസ്; ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസിൽ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. ജാമ്യ വ്യവസ്ഥയിലെ അഞ്ചാം ഉപാധി ലംഘിച്ചുവെന്നാരോപിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. അതിജീവിതയെ സ്വാധീനിക്കാൻ പാടില്ലെന്ന നിബന്ധന പ്രതി ലംഘിച്ചുവെന്നാണ്

Read More »

പശ്ചിമേഷ്യ കത്തും; ഇന്ത്യക്കാരോട് ഇറാൻ വിടാൻ കേന്ദ്രം

ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിൽ യുദ്ധഭീതി കൂടിവരുന്നതിനിടെ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് എത്രയും വേ​ഗം രാജ്യം വിടാൻ നിർദേശം നൽകി കേന്ദ്ര സർക്കാർ. അതീവ ജാ​ഗ്രതാ നിർദേശമാണ് ഇറാനിലെ ഇന്ത്യൻ എംബസി പുറപ്പെടുവിച്ചിരിക്കുന്നത്. ഇറാനിലുള്ള

Read More »
Advertisement