സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പുതിയ താരിഫുമായി ട്രംപ് : അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ട്രക്കുകള്‍ക്ക് 25% താരിഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിംഗ്ടണ്‍: വീണ്ടും താരിഫ് പ്രഖ്യാപനവുമായി യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഇടത്തരം ഹെവി-ഡ്യൂട്ടി ട്രക്കുകള്‍ക്കും 25% താരിഫ് ചുമത്തി. നവംബര്‍ 1 മുതല്‍ പുതിയ ഇറക്കുമതി തീരുവ നിയമം നിലവില്‍ വരുമെന്ന് ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുമാണ് അമേരിക്ക പ്രധാനമായും ട്രക്കുകള്‍ ഇറക്കുമതി ചെയ്യുന്നത്. 2024-ല്‍ മാത്രം 2,45,764 ഇടത്തരം, ഹെവി-ഡ്യൂട്ടി ട്രക്കുകള്‍ അമേരിക്ക ഇറക്കുമതി ചെയ്തിട്ടുണ്ട്. താരിഫ് ഒഴിവാക്കാന്‍ കമ്പനികള്‍ ട്രക്കുകളുടെ യു.എസിലേക്ക് മാറ്റാന്‍ ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇടത്തരം, ഹെവി-ഡ്യൂട്ടി ട്രക്കുകള്‍ യു.എസിലെ മൊത്തം വാഹന വിപണിയുടെ 5% മാത്രമാണെങ്കിലും വടക്കേ അമേരിക്കയിലെ ഇത്തരം വാഹനങ്ങളുടെ ആവശ്യകതയുടെ 80% യു.എസിലാണ്. ഈ നീക്കം കാനഡയിലും മെക്‌സിക്കോയിലും പ്രവര്‍ത്തനങ്ങളുള്ള നവിസ്റ്റാര്‍, വോള്‍വോ, ഡൈംലര്‍ തുടങ്ങിയ വാഹന നിര്‍മ്മാതാക്കളെ ബാധിക്കും.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.