പത്തനംതിട്ട: പെരിയാർ ടൈഗർ റിസർവിൽ കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ ആയ അനിൽ കുമാർ (47) ദാരുണമായി കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ പൊന്നമ്പലമേട് പാതയിൽ ഒന്നാം പോയിന്റിന് സമീപം കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങളാണ് അപകടത്തിന്റെ സൂചന നൽകിയത്.
ഞായറാഴ്ച രാവിലെയാണ് അനിൽ വനവിഭവങ്ങൾ ശേഖരിക്കാനായി വീട്ടിൽ നിന്നിറങ്ങിയതെന്ന് കുടുംബം അറിയിച്ചു. അതിനുശേഷം അദ്ദേഹത്തെ കുറിച്ചുള്ള വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് ഫോറസ്റ്റ് വകുപ്പ് നടത്തിയ തിരച്ചിലിലൂടെയാണ് അനിലിന്റെ ദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.അനിൽ ആദിവാസി സമൂഹത്തിൽപ്പെട്ട വ്യക്തിയാണ്. ഇയാളുടെ മരണം വന മേഖലകളിലെ സുരക്ഷാ സാങ്കേതികതകളെയും ജീവനക്കാരുടെ സുരക്ഷയെയും കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്.










