കൊല്ലം: കൊല്ലം കൂട്ടിക്കടയില്‍ പിക്കപ്പ് വാനില്‍ വില്‍പനക്കായി എത്തിച്ച 120 ചാക്ക് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ എക്സൈസ് സംഘം പിടികൂടി.. ഹാന്‍സ്, ശംഭു, ഗണേഷ്, കൂള്‍ എന്നീ ബ്രാന്‍ഡുകളുടെ 1,200 കിലോഗ്രാം, ഏകദേശം 15 ലക്ഷം രൂപ വിലമതിക്കുന്ന പുകയില ഉല്‍പന്നങ്ങളാണ് വാനില്‍ വില്‍പനക്കായി എത്തിച്ചിരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് വടക്കേവിള സ്വദേശിയായ അന്‍ഷാദിനെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ഉല്‍പന്നങ്ങള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാനാണ് കൊണ്ടുവന്നതെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്രീലക്ഷ്മി വി.കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൂട്ടിക്കട റെയില്‍വെ ഗേറ്റിന് സമീപം നടത്തിയ പരിശോധനയില്‍ ചരക്കുകള്‍ പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് നിഷാദ് എസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് ഷെഹിന്‍ എം, അര്‍ജുന്‍, മുഹമ്മദ് സഫര്‍, സിജു രാജ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
ഇത് അടുത്തിടെ എക്‌സൈസ് പിടികൂടിയതില്‍ ഏറ്റവും വലിയ പാന്‍മസാല വേട്ടയായാണ് അധികൃതര്‍ വ്യക്തമാക്കിയത്.




