കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി ബലാത്സംഗത്തിനിരയായി. ദുര്‍ഗാപൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് എംബിബിഎസ് വിദ്യാര്‍ത്ഥി ബലാത്സംഗത്തിനിരയായത്. ഇന്നലെ രാത്രിയാണ് സംഭവം. രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് ക്യാംപസില്‍ ക്രൂരബലാത്സംഗത്തിന് ഇരയായത്. ഭക്ഷണം കഴിക്കാന്‍ വേണ്ടി ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. ഈ സമയത്താണ് ബലമായി പിടിച്ചുകൊണ്ടുപോയി ക്യാംപസിനുള്ളില്‍വെച്ച് ക്രൂരപീഡനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടി ചികിത്സയിലാണ്. സംഭവത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണ നടക്കുകയാണെന്നും പശ്ചിമബംഗാള്‍ പൊലീസ് അറിയിച്ചു. വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.






