തൃശ്ശൂര്‍ : ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ശനിയാഴ്ച രാവിലെ തൃശൂരില്‍ ആധാരമെഴുത്തുകാരുടെ സംസ്ഥാന ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ മന്ത്രിയെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
റവന്യൂ മന്ത്രി കെ. രാജനും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജും മന്ത്രിയുടെ ആരോഗ്യ നില ഡോക്ടര്‍മാരെ വിളിച്ച് അന്വേഷിക്കുകയും മന്ത്രിയുടെ വിദഗ്ദ്ധചികിത്സയ്ക്കാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. മന്ത്രിയുടെ ചികിത്സക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്.






