തിരുവനന്തപുരം: കല്ലിയൂർ പുന്നമൂട് സ്കൂളിൽ വിദ്യാർഥി പെപ്പർ സ്പ്രേ അടിച്ചു. സംഭവത്തിൽ 6 പ്ലസ് ടു വിദ്യാർഥികളും ഒരു അധ്യാപികയും ശാരീരിക ബുദ്ധിമുട്ടുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരം ലഭിച്ചതോടെ ആദ്യം ഇവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും, പിന്നീട് കൂടുതൽ പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പെപ്പർ സ്പ്രേ അടിച്ച് അധ്യാപിക തലകറങ്ങി വീണുവെന്നാണ് വിവരം. മൂന്ന് വിദ്യാർഥികളുടെ ആരോഗ്യനില അതീവ മോശമാണ് . പ്രാഥമിക അന്വേഷണത്തിൽ കുട്ടിയുടെ സുരക്ഷയും സ്കൂൾ നിയന്ത്രണ സംവിധാനങ്ങളും ശക്തമാക്കേണ്ടതിന്റെ ആവശ്യം ഉയരുകയും ചെയ്‌തു. സംഭവം സംബന്ധിച്ച് സ്കൂൾ അധികൃതർ അന്വേഷണം ആരംഭിച്ചു.




