തിരുവനന്തപുരം: കേന്ദ്ര തൊഴിൽ വകുപ്പ് കീഴിലുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഒരു സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തിൽ പട്ടികജാതി/വർഗ്ഗത്തിൽപ്പെട്ട യുവതീ-യുവാക്കൾക്ക് വേണ്ടി ഒക്ടോബർ 28 ന് സൗജന്യ പ്ലേസ്മെൻറ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 27 ന് വൈകിട്ട് 4 മണി മുൻപായി https://forms.gle/bDRsyYMeUT2ZqJid9 എന്ന ലിങ്കിൽ പേരു രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 28 ന് രാവിലെ 10 മണിക്ക് നാഷണൽ കരിയർ സർവീസ് ഫോർ എസ്‌സി/എസ്‌ടി, സംഗീത കോളേജിന് പിറകുവശം, തൈക്കാട്, തിരുവനന്തപുരം എന്ന സ്ഥലത്ത് അഭിമുഖത്തിന് ഹാജരാകണം.
തൊഴിൽ ഒഴിവുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് “NATIONAL CAREER SERVICE CENTRE FOR SC/STs, Trivandrum” എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കാം.










