Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ദില്ലിയിൽ ചിലയാളുകൾ നെഞ്ചത്ത് നോക്കിയാണ് സംസാരിച്ചിരുന്നത്..’: മനസ്സുതുറന്ന് എസ്തർ അനിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബാലതാരമായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് എസ്തർ അനിൽ. സിനിമയോടൊപ്പം തന്നെ പഠനത്തിലും മികവ് തെളിയിച്ച എസ്തർ, ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സ് ആന്റ് പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റേഴ്സ് ചെയ്യുകയാണ് ഇപ്പോൾ. നിരവധി യാത്രകൾ ചെയ്തിട്ടുള്ള എസ്തർ, ദില്ലിയിൽ നിന്ന് തനിക്കുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ഇപ്പോൾ. ദില്ലിയിൽ ചിലയാളുകൾ തന്റെ മുഖത്ത് നോക്കിയായിരുന്നില്ല, നെഞ്ചിൽ നോക്കിയായിരുന്നു സംസാരിച്ചിരുന്നത് എന്നാണ് എസ്തർ പറയുന്നത്.

“ഇന്ത്യയിൽ ഒരുവിധം എല്ലായിടത്തും യാത്ര ചെയ്തിട്ടുണ്ട്, പേടിയുണ്ടായിരുന്നത് ദില്ലിയിൽ പോകാനായിരുന്നു. അവിടെയും ഒരു മാസം ചെലവഴിച്ചു. ഒറ്റയ്ക്ക് പോകണോ എന്ന വീട്ടുകാരും ചോദിച്ചിട്ടുണ്ടായിരുന്നു. അവരാകെ ചോദിച്ചത് ദില്ലിയുടെ കാര്യമായിരുന്നു. എന്നിട്ടും അവിടെ പോയി താമസിച്ചു. എനിക്ക് ഒരുപാട് ഇഷ്ടമുള്ള സ്ഥലങ്ങളിലൊന്നായി ഡൽഹി മാറി. ഇടയ്ക്ക് ചെറുതായി സേഫ് അല്ല എന്ന തോന്നൽ ഉണ്ടായിട്ടുണ്ട്. ഓഖ്‌ല എന്ന സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. ചിലയാളുകൾ കണ്ണിൽ നോക്കിയല്ല, നെഞ്ചിൽ നോക്കിയായിരുന്നു എന്നോട് സംസാരിച്ചിരുന്നത്. കുറച്ച് കഴിഞ്ഞപ്പോൾ അതുമായി പൊരുത്തപ്പെട്ടു. അവർ അങ്ങനെയും ഞാൻ എന്റെ രീതിയുമായി മുന്നോട്ട് പോയി.

അതേസമയം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ദൃശ്യം. ദൃശ്യമാണ് മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രവും. ദൃശ്യം 2 കൊവിഡ് കാലമായതിനാല്‍ ഒടിടിയിലൂടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. മൂന്നാം ഭാഗത്തിന്റെ ചിത്രാകരണം തൊടുപുഴയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Advertisement
WhiteswanTV Footer