എറണാകുളം: ചോറ്റാനിക്കരയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ ചേട്ടൻ അനിയനെ തീകൊളുത്തി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ അനിയൻ മണികണ്ഠൻ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചേട്ടൻ മാണിക്യനെ പോലീസ് ഉടൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവം ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പാർക്കിംഗ് ഗ്രൗണ്ടിലാണ് നടന്നത്. ഇരുവരും ചോറ്റാനിക്കരയിലെ വാടക വീട്ടിൽ താമസിക്കുന്നവരായിരുന്നു. വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ വാക്കുതർക്കം നടന്നു, തുടർന്ന് ചേട്ടൻ മാണിക്യൻ കുപ്പിയിൽ പെട്രോൾ വാങ്ങി തിരിച്ചെത്തി അനിയനെ തീകൊളുത്തുകയായിരുന്നു. ചോറ്റാനിക്കര പോലീസ് കൊലപാതക ശ്രമം കേസായി രജിസ്റ്റർ ചെയ്തു.






