Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ആധാര്‍’ വിവരങ്ങള്‍ തിരുത്തുന്നത് ഇനിമുതല്‍ എളുപ്പം ; പേരുവിവരങ്ങള്‍ ഓണ്‍ലൈനായി സ്വയം പരിഷ്‌കരിക്കാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് വരുത്തിയ സുപ്രധാന മാറ്റങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഇന്ന് മുതല്‍ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ പേര്, വിലാസം, ജനനതീയതി, മൊബൈല്‍ നമ്പര്‍ എന്നിവ ഓണ്‍ലൈനായി സ്വയം പരിഷ്‌കരിക്കാം.

ആധാറില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒരു നിശ്ചിത തുക അടയക്കേണ്ടി വരും. ഡെമോഗ്രഫിക്ക് വിവരങ്ങള്‍ക്ക് മാറ്റം വരുത്താന്‍ 75 രൂപയും ബയോമെട്രിക്ക് അപ്‌ഡേറ്റിന് 125 രൂപയുമാണ് നല്‍കേണ്ടിവരിക. എന്നാല്‍ കുട്ടികള്‍ക്ക് ബയോമെട്രിക്ക് അപ്‌ഡേറ്റുകള്‍ സൗജന്യമാണ്.

ആധാര്‍ സേവനം വേഗത്തിലാക്കുക,യൂസര്‍ ഫ്രണ്ട്‌ലിയാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ മാറ്റങ്ങള്‍. മുന്‍പ് ആധാറിലെ വിവരങ്ങള്‍ മാറ്റുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യണമെങ്കില്‍ ആധാര്‍ സേവ കേന്ദ്രത്തിന്റെ സഹായം ആവശ്യമായിരുന്നു.

ഇന്ന് മുതല്‍ കൂടുതല്‍ സൗകര്യപ്രദമായ വിധത്തില്‍ ആധാര്‍ ഉടമയ്ക്ക് തന്റെ വിവരങ്ങള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും. ഇത്തരത്തില്‍ എഡിറ്റ് ചെയ്യുന്ന വിവരങ്ങള്‍ പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ് തുടങ്ങിയ ഏതെങ്കിലും രേഖകളുമായി ഒത്തുനോക്കി ഡിജിറ്റലായി വെരിഫൈ ചെയ്യപ്പെടും.

അതേസമയം ബയോമെട്രിക്ക് വിവരങ്ങളായ ഫിംഗര്‍പ്രിന്റുകള്‍, ഐറിസ് സ്‌കാന്‍, ഫോട്ടോഗ്രാഫ് എന്നിവയ്ക്കായി ആധാര്‍ സേവ കേന്ദ്രങ്ങളുടെ സഹായം തേടണം. ഈ വര്‍ഷം ഡിസംബര്‍ 31 നുള്ളില്‍ ആധാറും പാന്‍ കാര്‍ഡും ലിങ്ക് ചെയ്യണം. ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് അടുത്ത വര്‍ഷം ജനുവരി ഒന്നാം തിയതി മുതല്‍ പ്രവര്‍ത്തനരഹിതമാകും.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Advertisement
WhiteswanTV Footer