ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ പ്രശസ്ത ദേവാലയമായ തുമ്പോളി സെന്റ് തോമസ് പള്ളിയില്‍ പരിശുദധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ആഘോഷത്തിനുളള ഒരുക്കങ്ങള്‍ തുടങ്ങി. ഇതിനായി ചേര്‍ന്ന യോഗത്തില്‍ പി പി ചിത്തരഞ്ജന്‍ എംഎല്‍എ അധ്യക്ഷനായി. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും എഡിഎം ആശാ സി എബ്രഹാമും പങ്കെടുത്തു. തിരുനാള്‍ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെ നിര്‍ദ്ദേശ പ്രകാരം പരിസരമലിനീകരണം, ആരോഗ്യപരിപാലനം, ഭക്ഷ്യസുരക്ഷിതത്വം, ജനബാഹുല്യം എന്നിവ ക്രമീകരിക്കാന്‍ തീരുമാനിച്ചു. ഇതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ് നടത്തും.
പള്ളിയങ്കണത്തില്‍ കച്ചവടം നടത്തുന്നവര്‍ നഗരസഭയുടെ അനുമതി വാങ്ങണമെന്നും യോഗം നിര്‍ദേശിച്ചു. വികാരി പോള്‍ ജ അറന്തേയ്ക്കല്‍, സഹവികാരി ഷെല്ലി ആന്റണി, കൗണ്‍സിലര്‍ ലിന്‍ഡ ഫ്രാന്‍സിസ്.. കൈക്കാരന്മാരായ കെ ഒ മൈക്കിള്‍, രാജു പൊള്ളയില്‍, പബ്ലിസിറ്റി കണ്‍വീനര്‍ എ എക്‌സ് ബേബി എന്നിവര്‍ പങ്കെടുത്തു.










