കൊച്ചി: മുൻ എടത്തല പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കോൺഗ്രസ്സിൽ നിന്ന് രാജിവച്ച സാജിത സിപിഐഎമ്മില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ആലുവ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2015-20 കാലഘട്ടത്തിലാണ് സാജിത പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചത്.
എടത്തല പഞ്ചായത്തിലെ മേജര്‍ മില്‍ട്ടന്‍ വാര്‍ഡില്‍ ജയിച്ചാണ് സാജിത പഞ്ചായത്ത് പ്രസിഡന്റായത്. ഈ വാര്‍ഡ് ഇക്കുറി വനിതാ സംവരണമാണ്. എന്നിട്ടും സാജിതയെ പരിഗണിക്കാതെ സീറ്റ് നിഷേധിച്ചതാണ് പാര്‍ട്ടി വിടാനുള്ള കാരണമെന്നാണ് പുറത്തുവരുന്ന സൂചനകൾ. തൊട്ടടുത്ത വാര്‍ഡില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയതോടെ കോണ്‍ഗ്രസ് വിടാന്‍ തീരുമാനിക്കുകയായിരുന്നു.






