Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പാലക്കാട് നഗരസഭയിലെ കോൺഗ്രസ് സീറ്റ് വിഭജനം തർക്കത്തിൽ തുടരുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട് : തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാട് നഗരസഭയിലെ കോൺഗ്രസ് സീറ്റ് വിഭജനം തർക്കത്തിൽ തുടരുന്നു . നിലനിൽക്കുന്ന ആകെ 53 സീറ്റുകളിൽ 10 സീറ്റുകൾ മുസ്ലിംലീഗിനും, രണ്ടു സീറ്റുകൾ മറ്റു കക്ഷികൾക്കും അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും ബാക്കി 42 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പാർട്ടിക്ക് അടിയന്തര തീരുമാനം എടുക്കാനായിട്ടില്ല .

ഇതുവരെ 12 സീറ്റുകളിൽ മാത്രമാണ് സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കിയത്. പ്രശ്നം പരിഹരിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പ്രത്യേക കമ്മിറ്റി യോഗം ചേർന്നു. എന്നാൽ പാർട്ടിക്കുവേണ്ടി സജീവമായി പ്രവർത്തിച്ചിരുന്ന പ്രധാന മണ്ഡലം പ്രസിഡന്റുമാർക്ക് സീറ്റ് നിഷേധിക്കപ്പെട്ടതും നോർത്ത് മണ്ഡലം പ്രസിഡന്റ് രമേശ് പുത്തൂർ, ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് സേവിയർ സെബാസ്റ്റ്യൻ എന്നിവർക്ക് സീറ്റ് ലഭിക്കാത്തതും തർക്കം രൂക്ഷമാകുന്നതിനുള്ള കാരണമായി.

ഈ തീരുമാനത്തിനെതിരെ പ്രാദേശിക തലത്തിൽ പ്രതിഷേധം ശക്തമാണ്. സീറ്റിനായി അപേക്ഷിച്ചിട്ടും ജില്ലാ നേതൃത്വം അംഗീകരിക്കാത്ത സാഹചര്യത്തിൽ മണ്ഡലത്തിലെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുണ്ട്. പാർട്ടി തലത്തിൽ ഈ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix