തിരുപ്പതി: 2019- 24 കാലഘട്ടത്തില്‍ തിരുപ്പതിയില്‍ നടന്നത് 250 കോടിയുടെ നെയ്യ് കുംഭകോണം.
വ്യാജ നെയ്യ് വിതരണം ചെയ്തത് ഉത്തരാഖണ്ഡിലെ കമ്പനിയാണ്. ഭോലേ ബാബ ഓര്‍ഗാനിക് ഡയറി മില്‍ക് പ്രവര്‍ത്തിച്ചിരുന്നത് ഭഗ്‌വന്‍പൂരിലാണ്.പ്രസാദത്തിനുള്ള നെയ്യ് തയ്യാറാക്കിയിരുന്നത് പാമോയില്‍ ഉപയോഗിച്ചാണ്.
ബീറ്റ കരോട്ടിന്‍, അസെറ്റിക് ആഡിസ് തുടങ്ങിയ കെമിക്കലുകളും ചേര്‍ത്തെന്ന് കണ്ടെത്തി.നെല്ലൂര്‍ കോടതിക്ക് SIT റിമാന്‍ഡ് റിപ്പോര്‍ട്ട് കൈമാറി.
കുംഭകോണത്തില്‍ ക്ഷേത്രത്തിലെ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് സംശയം,അന്വേഷണം തിരുമല തിരുപ്പതി ദേവസ്ഥാനം ഉദ്യോഗസ്ഥരിലേക്കും നീളുകയാണ്.മായം കണ്ടെത്തിയിട്ടും കൃത്രിമ നെയ് സപ്ലൈ ചെയ്യാന്‍ അനുവദിച്ചു.മറ്റ് കന്പനികളെ മറയാക്കി നെയ്യ് സപ്ലൈ ചെയ്യുന്നത് കണ്ടില്ലെന്ന് നടിച്ചു.ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ ഇആക പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.






