Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സൗദിയിൽ ന്യൂമോണിയ ബാധിച്ച് മലയാളി യുവാവ് മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: ന്യൂമോണിയ ബാധിച്ച് ദമ്മാമിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം, നെടുമങ്ങാട്, നെറ്റിച്ചിറ സ്വദേശി അരുൺ നിവാസിൽ രാകേഷ് രമേശൻ (37) ആണ് മരിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പനിയും കഫക്കെട്ടുമായി ചികിത്സയിലായിരുന്ന രാകേഷിനെ രണ്ടു ദിവസം മുൻപ് അസുഖം മൂർഛിച്ചതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ശ്വാസതടസ്സവും ബുദ്ധിമുട്ടുകളും കൂടിയതിനെ തുടർന്ന് വെൻറിലേറ്ററിലേക്ക് മാറ്റി. ഇതിനിടെ നില വഷളായി രാകേഷ് മരണപ്പെടുകയായിരുന്നു. 10 വർഷത്തിലേറെ സൗദിയിൽ ജോലി ചെയ്യുന്ന രാകേഷ് ദമ്മാമിലെ ഒരു സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയറാണ്.

രമേശൻ ചെട്ടിയാർ, എ. മോളി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ നീതുവും മക്കളായ സകേത് രാകേഷ്, സാരംഗ് രാകേഷ് (ദമ്മാം ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ) എന്നിവർ ദമ്മാമിലുണ്ട്. അഞ്ചുമാസം മുമ്പാണ് കുടുംബം ഇവിടെ എത്തിയത്. രണ്ട് സഹോദരന്മാരുണ്ട്. അൽഖോബാർ ദോസരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ സാമൂഹിക പ്രവർത്തകൻ എബ്രഹാം മാത്യുവിെൻറ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Recent News

Advertisement
WhiteswanTV Footer