സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഒന്നാമത് പ്രീമിയർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘാടക സമിതി രൂപീകരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ഒന്നാമത് പ്രീമിയർ അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഡിസംബർ 26 മുതൽ 30 ദിവസങ്ങളിലായി പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് നടത്താൻ തീരുമാനമായി. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സൂപ്പർ സ്റ്റുഡിയോ മലപ്പുറം, എഫ് സി കുപ്പൂത്ത്, ലിൻഷാ മണ്ണാർക്കാട്, അൽ മദീന ചെർപ്പുളശ്ശേരി , എഫ് സി തെന്നല, എഫ് സി ഗോവ മുതലായ 22 ടീമുകളാണ് മത്സര രംഗത്തുണ്ടാവുക എന്ന് ക്ലബ് സെക്രട്ടറി സി എച്ച് റിയാസ്, പ്രസിഡന്റ് യു അബ്ദുൽ കരീം, ട്രഷറർ പച്ചീരി ജലാൽ എന്നിവർ അറിയിച്ചു.

പെരിന്തൽമണ്ണ ടൗൺ ഹാളിൽ വെച്ച് നടന്ന സംഘാടക സമിതി രൂപീകരണ യോഗം പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ പി ഷാജി ഉദ്ഘാടനം ചെയ്യുകയും മുഖ്യ സ്പോൺസർ ആയ ബി ബി സി ബിൽഡേഴ്സിനെ പരിചയപ്പെടുത്തുകയും ചെയ്തു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ മുസ്തഫ, മുഖ്യാതിഥിയായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മൻസൂർ നെച്ചിയിൽ, വാർഡ് കൗൺസിലർ താമരത്ത് സലീം, സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ലെനിൻ, സംസ്ഥാന സെക്രട്ടറി സൂപ്പർ അഷ്റഫ് ബാവ, ചമയം ബാപ്പു, ടാലന്റ് ലത്തീഫ്, വിവിധ ക്ലബ്ബ് പ്രതിനിധികളായ ടി സയ്യിദ് അലി, സി എച്ച് നാസർ മുതലായവർ പങ്കെടുത്തു.

ലോഗോ പ്രകാശനം എ ഡി എം എൻ എം മെഹ്റലി നിർവ്വഹിച്ചു. വി ഐ പി ടിക്കറ്റ്, സീസൺ ടിക്കറ്റ്, കോംപ്ലിമെന്ററി പാസ് എന്നിവയുടെ പ്രകാശനം പ്രീമിയർ ക്ലബ് എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പി എം സക്കീർ, ഡോക്ടർ അബൂബക്കർ തയ്യിൽ, സുരേഷ്, വിശ്വനാഥൻ, കിഴിശ്ശേരി ജലീൽ, കിഴിശ്ശേരി നൗഷാദ്, സജി വി പി, സൈഫുദ്ദീൻ, എച്ച് ആർ നൗഫൽ , എസ് എം മുജീബ്, കെ ടി ഉമ്മർ , റഷീദ് കിഴിശ്ശേരി, തെക്കത്ത് ഉസ്മാൻ, മുതലായവർ ചേർന്ന് നിർവ്വഹിച്ചു.

മുഖ്യ രക്ഷാധികാരികളായി ഇ ടി മുഹമ്മദ് ബഷീർ എം പി, നജീബ് കാന്തപുരം എം എൽ എ, മഞ്ഞളാംകുഴി അലി എം എൽ എ , സംഘാടക സമിതി ചെയർമാനായി നഗര സഭാ ചെയർമാൻ, വർക്കിംഗ് ചെയർമാൻ ഹക്കീം മാടശ്ശേരി, കൺവീനർ കിഴിശ്ശേരി ഇസ്മായിൽ, ട്രഷറർ അബു ഷിയാസ് എന്നിവർ അടങ്ങുന്ന 700 അംഗ സംഘാടക സമിതി രൂപീകരിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.