തൃശ്ശൂർ :മദ്യപാനത്തെ തുടർന്ന് സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം; കൊലപാതകത്തിൽ കലാശിച്ചു. മേലൂര്‍ കുന്നപ്പിള്ളി ആലക്കപ്പിള്ളിയില്‍ സുഹുൃത്തുക്കള് തമ്മില്‍ മദ്യപാനത്തെ തുടർന്നുള്ള തർക്കം കൊലപാതകത്തില്‍ കലാശിച്ചു. കുന്നപ്പിള്ളി മംഗലത്ത് സുധാകരന് (60)ആണ് കൊല്ലപ്പെട്ടത്.സംഭവുമായി ബന്ധപ്പെട്ട് സുധാകരന്റെ സുഹുത്തും അയല്‍വാസിയുമായ കേവീട്ടില്‍ ശോഭനനനെ (59)കൊരട്ടി പോലീസ് കസ്റ്റഡിയിലെടുത്തു.
ആലക്കപ്പിള്ളിയിലുള്ള പാണേലി രാജന്റെ വീട്ടിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നിരിക്കുന്നത്..രാജന്റെ വീട്ടില്‍ ഇരുന്ന് മദ്യപിച്ചു കൊണ്ടിരുന്ന സുധാകരനും ശോഭനനും മദ്യ ലഹരിയില്‍ വഴക്കാവുകയും ഭക്ഷണം കഴിക്കുന്നതുമായി തര്‍ക്കം ഉണ്ടയാതായി പറയപ്പെടുന്നു..ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് രാജന്റെ വീട്ടിന്റെ മുന്‍വശത്തായി സുധാകരന് രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ട സമീപവാസി മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. മദ്യപാനത്തിനിടയിലുണ്ടായ വഴക്കിനിടയില്‍ ശോഭനന് സുധാകരന്റെ കൊലപ്പെ ടുത്തിയതാവുമെന്നാണ് പറയപ്പെടുന്നത്.
സുധാകരന്റെ കഴുത്തിലുള്ള ആഴത്തില്‍ കത്തി കൊണ്ട് കുത്തിയ പോലുള്ള മുറിവ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.കുടുതല്‍ വിവരങ്ങള്‍ ഫോറന്‍സിക്ക് പരിശോധനയും,പോസ്റ്റ്മോര്‍ട്ടവും കഴിഞ്ഞാല്‍ മാത്രമെ അറിയുവാന്‍ കഴിയു.സംഭവമറിഞ്ഞ് ചാലക്കുടി ഡിവൈഎസ്പി വി.കെ,രാജു.കൊരട്ടി എസ്.ഐ.സി.പി.ഷിബു അടക്കമുള്ള പോലീസ് സംഘം സ്ഥലത്തെത്തി.വിരലടയാള വിദഗ്ദരും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മരണപ്പെട്ട സുധാകരന് തൊഴിലുറപ്പ് തൊഴിലാളിയാണ്.ഭാര്യ ഷീല,മക്കള്‍,സലിത,നിമ്മി,ശ്രീഹരി.മരുമക്കള്‍,.അജു,.ബിനീഷ്.സംഭവത്തെ കുറിച്ച് കൊരട്ടി പോലീസ് വിശദമായ അന്വേക്ഷണം നടത്തി വരുന്നു.
മദ്യപാനത്തെ തുടർന്ന് സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം; കൊലപാതകത്തിൽ കലാശിച്ചു




