Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഗുരുവായൂർ അയ്യപ്പഭജനസംഘത്തിന്റെ ഏകാദശി വിളക്ക്, ദീപപ്രഭയിൽ ഗുരുവായൂർ അമ്പലനട

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ : ഗുരുവായൂർ അയ്യപ്പഭജനസംഘത്തിന്റെ ഏകാദശി വിളക്കിന്റെ ഭാഗമായി കണ്ണന്റെ സന്നിധിയിൽ ലക്ഷദീപം തെളിഞ്ഞു. ക്ഷേത്രനടകളിലെല്ലാം ആയിരക്കണക്കിന് നിലവിളക്കുകളിലും ചെരാതുകളിലും തിരികൾ തെളിഞ്ഞപ്പോൾ ഗുരുവായൂർ ദീപപ്രഭയിലായി.

തുടർച്ചയായി 51ആം വർഷമാണ് അയ്യപ്പഭജനസംഘം ലക്ഷദീപം തെളിയിക്കുന്നത്. ഗുരുവായൂരിൽ ലക്ഷദീപം തെളിയിക്കാനുള്ള പ്രത്യേക അവകാശം അയ്യപ്പഭജനസംഘത്തിനാണ്. ക്ഷേത്രത്തിനകത്തും നെയ്‌വിളക്കുകൾ തെളിയിച്ചു ഭക്തിപ്രഭയിലാക്കി.

ക്ഷേത്രത്തിലെ ശീവേലിക്ക് ഗുരുവായൂർ ശശിമാരാർ മേളം നയിച്ചു. രുഗ്മിണി റീജൻസിയിൽ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അന്നദാനവും നടന്നു.

ദിവംഗതനായ ശ്രീ ചന്ദ്രവാര്യർ നയിച്ച പാതയിലൂടെയാണ് ഈ മഹത്തായ ഭക്തിപ്രവാഹം ഇന്നും മുന്നേറുന്നത്.“ഭക്തജനങ്ങളുടെ പൂർണ്ണ പിന്തുണയും സമർപ്പണവുമാണ് ഈ ദീപമഹോത്സവം വർഷംതോറും മുടക്കം കൂടാതെ മനോഹരമായി തുടരാനുള്ള കരുത്ത്,” എന്ന് ജോയിന്റ് സെക്രട്ടറി രാജു കലാനീലയം വൈറ്റ്‌സ്വാൻ ന്യൂസിനോട് പറഞ്ഞു.

ഭാരവാഹികൾ:പ്രസിഡന്റ് – രാധാകൃഷ്ണൻസെക്രട്ടറി – ദിവകരൻ നമ്പിയർജോയിന്റ് സെക്രട്ടറി – രാജു കലാനീലയംട്രഷറർ – പ്രഭാകരൻ മണ്ണൂർ

Tags :

Recent News

Advertisement
WhiteswanTV Footer