മലപ്പുറം: മുതുവല്ലൂർ പഞ്ചായത്തിൽ സിപിഐഎം-സിപിഐ നേർക്കുനേർ. ഒറ്റയ്ക്ക് മത്സരിക്കും സിപിഐ എം. എൽ ഡി എഫിൻ്റെ ഒരു യോഗത്തിൽ പോലും സി പി ഐ ക്ഷണിച്ചിട്ടില്ല പഞ്ചായത്ത്,വാർഡ് തല കൗൺസിൽ യോഗത്തിൽ സിപിഐ അറിയിച്ചില്ല. സിപിഐ ഏരിയ സെക്രട്ടറി സെക്രട്ടറി അസ്ലം വാർത്താ സമ്മേളനത്തിൽ പറഞ്ഞു സിപിഐ അറിയാതെ 18 വാർഡിൽ സിപിഐഎം സ്ഥാനാർത്ഥികളെ കണ്ടത്തുകയും,18 വാർഡുകൾ അഞ്ചു വാർഡിൽ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണം നടത്തുകയും ചെയ്തുസിപിഐഎമ്മിനോട് വിശദീകരണം ചോദിച്ചപ്പോൾ ഈ പഞ്ചായത്തിൽ അങ്ങനെയൊരു സിപിഐ തന്നെ ഇല്ലല്ലോ എന്നുള്ള രസകരമായ മറുപടിയാണ് ലഭിച്ചത്.ഏകപക്ഷീയമായി നിലപാട് ഒരിക്കലും അംഗീകരിക്കില്ല എന്നാണ് സിപിഐയുടെ നിലപാട്.സിപിഐഎം ജില്ലാ നേതൃത്വത്തിന് ഈ വിഷയത്തിൽ കടുത്ത അതൃപ്തിയാണ്




