Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വയോധികയുടെ മാല കവർന്ന യുവാവ് പിടിയിൽ; സംഭവം എറണാകുളത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: വെള്ളം ചോദിച്ചെത്തി വയോധികയുടെ മാല പൊട്ടിച്ച് പ്രതി പിടിയിൽ. കിടങ്ങൂർ ഗാന്ധിക്കവലയിൽ വാടകയ്ക്ക് താമസിക്കുന്ന മറ്റൂർ കോളേജിന് സമീപം പയ്യപ്പിള്ളി വീട്ടിൽ മനു (30) വിനെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. പുളിയനം ഹൈസ്കൂളിന് സമീപമുള്ള വൃദ്ധയുടെ ഒന്നരപ്പവൻ തൂക്കമുള്ള മാലയാണ് ഇയാൾ പൊട്ടിച്ചത്.

10 ന് ഉച്ചയക്ക് ഒരു മണിയ്ക്ക് ഹെൽമറ്റ് ധരിച്ച് ബൈക്കിൽ വന്ന് വീടിൻെറ മുറ്റത്തെത്തി വെള്ളം ആവശ്യപ്പെടുകയും വെള്ളം എടുക്കാൻ തിരിഞ്ഞ സമയം കഴുത്തിൽ കിടന്നിരുന്ന മാലപൊട്ടിച്ച് വന്നിരുന്ന ബൈക്കിൽ കടന്നു കളയുകയുമായിരുന്നു. ആലുവ ഡി വൈ എസ് പി ടി ആർ രാജേഷിൻ്റെ നേത്രത്വത്തിൽ പ്രത്യേകം ടീം രൂപികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വില്പന നടത്തിയ കാലടിയിലെ ജ്വല്ലറിയിൽ നിന്ന് പൊട്ടിച്ച മാല കണ്ടെടുത്തു.

Tags :

Recent News

Advertisement
WhiteswanTV Footer