കോട്ടയം. തിരുവഞ്ചൂരിലെ ഭർത്താവിന്റെ വീട്ടിൽ യുവതി ദുർമന്ത്രവാദത്തിനു ഇരയായ സംഭവത്തിൽ ആൺ സുഹൃത്തിന്റെ കുടുംബാoഗങ്ങൾ കൂടാതെ മറ്റൊരാൾ കൂടി ഉൾപ്പെട്ടതായി പോലീസ്.
യുവാവിന്റെ സഹോദരി എടുത്ത വീഡിയോകളിൽ നിന്നാണ് ഇത് പോലീസിന് വ്യക്ത്മായത്. ആഭിചാരക്രിയ നടക്കുമ്പോൾ യുവതിയുടെ കൈയിൽ പിടിച്ചിരുന്നത് ഇയാൾ ആയിരുന്നു. ഇയാൾ മന്ത്രവാദി ശിവദാസിന്റെ കൂടെ വന്നതെന്ന് പറയപ്പെടുന്നു. മറ്റ് പ്രതികളായ യുവതിയുടെ ഭർത്താവ് കൊരട്ടികുന്നേൽ പുൽപ്പുറംകുന്നേൽ വീട്ടിൽ ആഖിൽ ദാസും ഇയാളുടെ പിതാവ് ദാസും റിമാൻഡിൽ ആണ്.
ഇവരെ ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകും. ഇതിനിടയിൽ മന്ത്രവാദിയെ വീട്ടിൽ എത്തിച്ച ഭർത്താവിന്റെ മാതാവ് സൗമിനിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബത്തിലെ മറ്റ് ആളുകൾ ഒളിവിലാണ്.






