സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

യുവാക്കൾക്ക് പ്രാധിനിത്യം ഉറപ്പാക്കണമെന്ന് യൂത്ത് കോൺഗ്രസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ യുവാക്കൾക്ക് മതിയായ പ്രാതിനിധ്യം നൽകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. വിവിധ സീറ്റുകളിൽ യുവനേതാക്കളെ പരിഗണിക്കണം എന്ന ശക്തമായ നിലപാടാണ് ജില്ലാ കമ്മിറ്റി ഉയർത്തുന്നത്.

മുണ്ടക്കയം ജില്ലാ പഞ്ചായത്ത് സീറ്റിൽ ഉൾപ്പെടെ യൂത്ത് കോൺഗ്രസ് പ്രാതിനിധ്യം ഉറപ്പിക്കണം എന്നാണ് പ്രധാന ആവശ്യം. നിലവിൽ ഈ സീറ്റിൽ അഡ്വ. വസന്ത് തെങ്ങുംപള്ളിയുടെ പേര് സജീവ പരിഗണനയിൽ ഉള്ള സാഹചര്യത്തിലാണ് ഈ ആവശ്യം ശ്രദ്ധേയമാകുന്നത്.

കൂടാതെ, വണ്ടപാതാൽ ബ്ലോക്ക് പഞ്ചായത്തിലെ സീറ്റുകളിലും യൂത്ത് കോൺഗ്രസ് നേതാക്കളെ പരിഗണിക്കണമെന്ന് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ. റമിൻ രാജൻ ഉൾപ്പെടെയുള്ള യുവനേതാക്കളെ മത്സരിപ്പിക്കാൻ അവസരം നൽകണമെന്നാണ് യൂത്ത് കോൺഗ്രസിൻ്റെ നിർദേശം. തെരഞ്ഞെടുപ്പിൽ യുവത്വം നൽകുന്ന ഊർജ്ജവും പുതുമുഖങ്ങളുടെ സാധ്യതയും പ്രയോജനപ്പെടുത്തണം എന്നാണ് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൻ്റെ പക്ഷം. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കവേ, യൂത്ത് കോൺഗ്രസിൻ്റെ ഈ ആവശ്യം നിർണായകമാകും.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.