Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുഡിഎഫിന്റെ സ്ഥാനാർത്ഥികൾ റെഡി; ചുക്കാൻ പിടിക്കാൻ കെ സി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ : നഗരസഭയിലെ യുഡിഎഫ് സ്ഥാനാർത്ഥത്തിൽ ഏകദേശധാരണയായി. മുൻ ചെയർമാൻ തോമസ് ജോസഫ് മുൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അഡ്വക്കേറ്റ് ജി മനോജ് കുമാർ എന്നിവർ മത്സര രംഗത്ത് ഉണ്ടാകില്ല.


മുസ്ലീംലീഗിന് 6 സീറ്റ് നൽകും സിവിൽ സ്റ്റേഷൻ വാർഡിൽ മുസ്ലിം ലീഗ് നേതാവ് എ എം നൗഫൽ മത്സരംഗത്ത് ഉണ്ടാവും

ആലിശ്ശേരി വാർഡിൽ നാസിയ ടീച്ചർ,വലിയ മരംവാർഡ് ഷംനാ മൻസൂർ,സ്റ്റേഡിയം വാർഡ് ഷീജ പിയു, വലിയകുളം സജിന ജമാൽ,ബീച്ച് വാർഡ് മോളി ജേക്കബ്, റെയിൽവേ സ്റ്റേഷൻ വാർഡ് സി വി മനോജ് കുമാർ,വട്ടയാൽ വാർഡ് ലൈല ബീവി, വാടക്കൽ ജോൺ ബ്രിട്ടോ, ഗുരു മന്ദിരം വാർഡ് റഹീംവെറ്റക്കാരൻ, ഇരവുകാട് ബിന്ദു പതിയാംകുളങ്ങര, വാടക്കൽ അജിത് കുമാർ, തിരുമല വാഹിദ്,സി വ്യൂ വാർഡ് ജിൻസി തോമസ്, ആശ്രമം വാർഡ് എസ് ഗിരീഷ്, പള്ളാത്തുരുത്തി നൂറുദ്ദീൻ കോയ, പാലസ് വാർഡ്ഷോളി സിദ്ധകുമാർ, എം.ഒ വാർഡ് സേതു രവി, പവർ ഹൗസ്. എം.കെ നിസാർ, കൈതവന  മിനി,മുല്ലാത്ത് വളപ്പ് ഹസീന, സക്കരിയ ബീന കൊച്ചു വാവ,ലജനത്ത് വാർഡ് സിറാജ്, ആവ്ലുക്കുന്ന് ജീജി ശങ്കർ, തൊണ്ടകുളങ്ങര ബി മെഹബൂബ്,വാടക്കനാൽ വാർഡ് അംജിത്ത് കുമാർ എന്നിവരാണ് സാധ്യത പട്ടികയിൽ ഇടം പിടിച്ചവർ നാളെ രാവിലെ ഔദ്യോഗികമായി പ്രഖ്യാപിക്കും

മുൻ തെരഞ്ഞെടുപ്പുകളിൽ നടന്നത് പോലെയുള്ള റിബൽ ശല്യങ്ങൾ ഒഴിവാക്കുവാനും ഒറ്റക്കെട്ടായി മത്സരം രംഗത്ത് നിലയുറപ്പിക്കുവാനും ഇത്തവണ ശ്രമിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു

സംഘടനാ ചുമതലയുള്ള കെസി വേണുഗോപാൽ എംപിയാണ് ഇത്തവണ ആലപ്പുഴയിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിന് നേരിട്ട് നിയന്ത്രിക്കുന്നത്

ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ മുൻ അധ്യക്ഷൻ എ എ ഷുക്കൂർ, കെപിസിസി ഭാരവാഹികളായ അഡ്വക്കേറ്റ് എം ലിജു, അഡ്വക്കേറ്റ് ഷാനിമോൾ ഉസ്മാൻ, ഡി സുഗതൻ, ഡിസിസി പ്രസിഡൻറ് അഡ്വക്കേറ്റ് ബാബു പ്രസാദ്എം ജെ ജോബ് എന്നിവർ നേരിട്ടാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്

Advertisement
WhiteswanTV Footer