സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കാർ പണയം വെച്ച സംഭവം ;യുവാവിനെ ആക്രമിച്ച 2 പേർ പിടിയിൽ

തൃശ്ശൂർ : പുതുക്കാട് കാർ പണയം വെച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ഓട്ടോറിക്ഷ കവർച്ച ചെയ്യുകയും ചെയ്ത കേസിൽ രണ്ട് പ്രതികൾ റിമാന്റിലേക്ക്. കതിരൂർ സ്വദേശി താണിക്കാട് വീട്ടിൽ ഉമ്മർ ഫറൂഖ് 40 , ചെവ്വല്ലൂർപടി സ്വദേശി തൈക്കാട് വീട്ടിൽ ഷഫീക്ക് 34  എന്നിവരെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. : ഇടുക്കി രാജക്കാട് സ്വദേശി വാരിക്കോട്ട് വീട്ടിൽ അജിത്ത് (30) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതുക്കാട് പോലീസ് സ്റ്റേഷനിൽ കേസെടുത്തു…

അജിത്ത് ഉമ്മർ ഫറൂഖിന്റെയടുത്ത് പണയം വെച്ച കാർ ഇയാൾൾ മറ്റുള്ളവർക്ക് ഓടിക്കാൻ നൽകിയിരുന്നു. ഇത് അജിത്ത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം കാർ തിരികെ തരാമെന്ന് പറഞ്ഞ് പ്രതികൾ അജിത്തിനെ  നവംബർ 12-ന് രാത്രി ആമ്പല്ലൂരിലേക്ക് വിളിച്ചുവരുത്തി. അജിത്ത് തന്റെ ഓട്ടോറിക്ഷയിൽ ആമ്പല്ലൂരിൽ എത്തിയ സമയം ഉമ്മർ ഫറൂഖും ഷഫീക്കും അജിത്തിനടുത്തേക്ക് വരികയും  കുറച്ചുദൂരം കിഴക്കോട്ട് പോയാൽ കാർ തരാമെന്ന് പറഞ്ഞ് ഷഫീക്ക് അജിത്തിന്റെ ഓട്ടോയിൽ കയറി. ഓട്ടോറിക്ഷയിൽ  പോയിക്കൊണ്ടിരിക്കെ  രാത്രി 10  മണിയോടെ വെണ്ടുർ എന്ന സ്ഥലത്ത് വെച്ച് ഷഫീക്ക് അജിത്തിനെ കഴുത്തിൽ പിടിച്ച് മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി അജിത്ത് സമീപത്തെ ടെസ്ല ക്ലിനിക്കിലേക്ക് ഓടിക്കയറിയപ്പോൾ, പ്രതികൾ ഓട്ടോറിക്ഷ കവർച്ച ചെയ്ത് സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.

ഷഫീക്ക് ഗുരുവായൂർ പോലീസ് സ്റ്റേഷനിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ചതിൽ മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കാൻ ഇടയായ കേസ്സിലെ പ്രതിയാണ്.പുതുക്കാട് പോലീസ് സ്റ്റേഷൻ എസ് ഐ പ്രദീപ്‌. എൻ, ജി എ എസ് ഐ സുഭാഷ് ലാൽ, ഡ്രൈവർ എ എസ് ഐ ആന്റോ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ആൺകുട്ടികളോട് ലൈംഗികാതിക്രമം: 72-കാരന് മൂന്നുവർഷം തടവും പിഴയും

ഇടുക്കി: ചെറുതോണിയിൽ സ്കൂൾ വിദ്യാർഥികളായ ആൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയകേസിൽ എഴുപത്തിരണ്ടുകാരനായ വ്യാപാരിക്ക് മൂന്നുവർഷം തടവും 20,000 രൂപ പിഴയും വിധിച്ചു. ഇടുക്കി തങ്കമണി സ്വദേശി കാഞ്ഞിരന്താനത്തു വീട്ടിൽ ചാക്കോ മത്തായി(72)യെയാണ് ഇടുക്കി അതിവേഗ പോക്സോ

Read More »

കണ്ടും മിണ്ടിയും ഇരുവർ: പൂർണരൂപം ഇന്നിറങ്ങും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും തമ്മിൽ നടന്ന അഭിമുഖത്തിന്റെ പൂർണ രൂപം ഇന്ന് റിലീസ് ചെയ്യും. കണ്ടും മിണ്ടിയും ഇരുവർ എന്ന ടാഗ്‌ലൈനോടെയാണ് അഭിമുഖം. കഴിഞ്ഞ ദിവസം ഇറങ്ങിയ അഭിമുഖത്തിന്റെ

Read More »

ഓണ്‍ലൈന്‍ ട്രേഡിങ് വഴി 54.44 ലക്ഷം തട്ടിയെടുത്ത സംഭവം; പ്രതി പിടിയിൽ

തൃശൂര്‍: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ 54.44 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ ലുക്കൗട്ട് സര്‍ക്കുലര്‍ അടിസ്ഥാനത്തില്‍ ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശി പോയിക്കര വീട്ടില്‍ ജംഷാദ് ആണ് തൃശൂര്‍ റൂറല്‍

Read More »

റോഡിൽ ചിഹ്നം വരയ്ക്കരുത്; മാർഗനിർദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് കടുത്ത നിയന്ത്രണങ്ങളുമായി തിരഞ്ഞെടുപ്പുകമ്മിഷൻ. പൊതുമുതൽ നശിപ്പിക്കുന്നതിനും റോഡുകൾ വൃത്തികേടാക്കുന്നതിനുമെതിരേ കടുത്തനടപടിയുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽകർ മുന്നറിയിപ്പുനൽകി. റോഡിൽ വലിയ ചിഹ്നങ്ങളും അടയാളങ്ങളും വരയ്ക്കരുത്.

Read More »

വില കുറഞ്ഞു, സ്വർണ്ണ പ്രേമികൾക്ക് നേരിയ ആശ്വാസം

കൊച്ചി: ദിവസങ്ങളുടെ ചാഞ്ചാട്ടങ്ങൾക്ക് ശേഷം സംസ്ഥാനത്ത് 22 കാരറ്റ് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ഇന്ന് രാവിലെ പുറത്തുവിട്ട കണക്ക് അനുസരിച്ച് 22 കാരറ്റ്

Read More »

ചൈനീസ് നിക്ഷേപങ്ങളിലെ നിയന്ത്രണം പുനഃപരിശോധിക്കുമെന്ന് കേന്ദ്രം

മുംബൈ: ചൈനയിൽ നിന്നുള്ള വ്യവസായ നിക്ഷേപങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് കേന്ദ്ര വാണിജ്യമന്ത്രിപീയൂഷ് ഗോയൽ അറിയിച്ചു. ആഭ്യന്തര ഉത്പാദന ശേഷി വർധിപ്പിക്കുകയും ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും

Read More »
Advertisement