Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: car

മലപ്പുറം നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ചു; 3 പേർ അറസ്റ്റിൽ

മലപ്പുറം: നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസിലെ പ്രതികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കുറത്തിയാർ പൊയിൽ സ്വദേശി താവളത്തിൽ മുഹമ്മദ് ഷാഹുൽ, വ. 28, പുളിക്കലോടി സ്വദേശികളായ വാഴക്കുണ്ടൻ സുബൈർ ബാബു, വ.37, കരിമ്പിൽ മുഹമ്മദ് നിയാസ്, വ.23 എന്നിവരെയാണ് നിലമ്പൂർ Cl ബിനു. ബി.എസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ ഡിസംബർ 1 ന് കോടതി പടിയിൽ വെച്ചാണ്  കേസ്സിനാസ്പദമായ സംഭവം നടന്നത്. വീടിന് സമീപം വെച്ച് ബൈക്കിൽ വന്ന പ്രതികൾ […]
Read more

ഏറ്റുമാനൂർ ഹൈവേയിൽ കാർ കത്തി നശിച്ചു; ഡ്രൈവർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കോട്ടയം: ഏറ്റുമാനൂർ ഹൈവേയിൽ ആണ്ടൂർ കവലയിൽ ഇന്നലെ വൈകിട്ട് 5 മണിയോടെ കൂത്താട്ടുകുളം സ്വദേശി പുനംതടത്തിൽ സണ്ണി ജോണിൻ്റെ ഉടമസ്ഥതയിലുള്ള മാരുതി വാഗൺ ആർ കാർ (KL 17 H 0525) പൂർണ്ണമായും കത്തി നശിച്ചു. ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന സണ്ണി ജോൺ കാറിൽ നിന്ന് തീപ്പൊരി (സ്‌പാർക്ക്) കണ്ടതിനെ തുടർന്ന് ഉടൻ പുറത്തിറങ്ങി തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ കാർ ആളിപ്പടരുകയായിരുന്നു. പാലായിൽ നിന്ന് എത്തിയ രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനയുടെ സഹായത്തോടെയാണ് തീ പൂർണ്ണമായും […]
Read more

കാർ പണയം വെച്ച സംഭവം ;യുവാവിനെ ആക്രമിച്ച 2 പേർ പിടിയിൽ

തൃശ്ശൂർ : പുതുക്കാട് കാർ പണയം വെച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ഓട്ടോറിക്ഷ കവർച്ച ചെയ്യുകയും ചെയ്ത കേസിൽ രണ്ട് പ്രതികൾ റിമാന്റിലേക്ക്. കതിരൂർ സ്വദേശി താണിക്കാട് വീട്ടിൽ ഉമ്മർ ഫറൂഖ് 40 , ചെവ്വല്ലൂർപടി സ്വദേശി തൈക്കാട് വീട്ടിൽ ഷഫീക്ക് 34  എന്നിവരെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. : ഇടുക്കി രാജക്കാട് സ്വദേശി വാരിക്കോട്ട് വീട്ടിൽ അജിത്ത് (30) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതുക്കാട് പോലീസ് സ്റ്റേഷനിൽ കേസെടുത്തു… അജിത്ത് […]
Read more

നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി; ഒരാൾക്ക് പരിക്ക്

പത്തനംതിട്ട: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി ഈട്ടിമൂട്ടിൽപ്പടിയിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ കുട്ടിക്ക് പരുക്കേറ്റു. നെടുമ്പാശേരി വിമാനത്താവളത്തിൽ പോയി മടങ്ങിയ കൂടൽ സ്വദേശികളായ അഞ്ച് അംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. മഴയിൽ വാഹനം തെന്നിമാറിയാണ് അപകടമുണ്ടായതെന്ന് സംശയം.
Read more

ഇന്ത്യൻ വിപണിയിൽ‌ ജനപ്രീതി നേടി ടാറ്റ പഞ്ച്

ഇന്ത്യൻ വിപണിയിൽ കോംപാക്ട് എസ്.യു.വിയിൽ ടാറ്റയുടെ പഞ്ച് വൻ മുന്നേറ്റമാണ് സൃഷ്ടിക്കുന്നത്. പുറത്തിറങ്ങി നാല് വർ‌ഷത്തിനുള്ളിൽ ആറ് ലക്ഷം യുണീറ്റാണ് വിറ്റത്. വിപണിയിൽ വിറ്റഴിക്കപ്പെട്ട ടാറ്റയുടെ വാഹനങ്ങളിൽ 36ശതമാനവും പഞ്ചിന്റെ വകഭേദങ്ങളുമാണ്. 2021 ഒക്ടോബറിൽ പുറത്തിറക്കിയ ടാറ്റ പഞ്ച് 2022 ഓഗസ്റ്റിൽ ഒരു ലക്ഷം യൂണിറ്റ് ഉൽപ്പാദനം നടത്തിയിരുന്നു. 2024-ലാണ് ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന വാഹനമെന്ന അംഗീകാരം പഞ്ച് എസ്‌യുവിയെ തേടി എത്തുന്നത്. പഞ്ച് ഇലക്ട്രിക്കലിന്റെ 25 ശതമാനം ഉപയോക്താളും സ്ത്രീകളാണ്. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ […]
Read more

പണിമുടക്കിനെ അവഗണിച്ച് സ്കൂളിലെത്തിയ അധ്യാപകരുടെ വാഹനങ്ങളുടെ കാറ്റ് അഴിച്ചു വിട്ടു

കണ്ണൂർ: തൊഴിലാളി സംഘടനകൾ നടത്തുന്ന പണിമുടക്കിനെ അവഗണിച്ച് സ്കൂളിലെത്തിയ അധ്യാപകരുടെ വാഹനങ്ങളുടെ കാറ്റ് അഴിച്ചു വിട്ടു. കണ്ണൂർ നെടുങ്ങോം ഗവ ഹയർ സെക്കന്ററി സ്കൂളിൽ ജോലിക്കെത്തിയ അധ്യാപകരുടെ വാഹനങ്ങളുടെ കാറ്റാണ് അഴിച്ചു വിട്ടത്. അഞ്ച് കാറിന്റെയും ഒരു സ്കൂട്ടറിന്റെയും കാറ്റ് അഴിച്ചു വിട്ടു. രാവിലെ പണിമുടക്ക് അനുകൂലികൾ സ്റ്റാഫ് റൂമിൽ എത്തി ഭീഷണി മുഴക്കിയിരുന്നു. ഇന്ന് ഹെഡ് മാസ്റ്റർ ഉൾപ്പടെ 17 അധ്യാപകരും അനധ്യാപകരും സ്കൂളിലെത്തിയിരുന്നു
Read more

ഹ്യുണ്ടായി ഇന്ത്യയുടെ ആദ്യ ഹൈബ്രിഡ് എസ്‍യുവി, ലോഞ്ച് വിവരങ്ങൾ

2027 ൽ ഹ്യുണ്ടായി ക്രെറ്റ ഹൈബ്രിഡുമായി ഇന്ത്യയിലെ ഹൈബ്രിഡ് ശ്രേണിയിലേക്ക് ചേരാൻ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി പദ്ധതിയിടുകയാണ്. ഉയർന്ന ഇന്ധനക്ഷമതയുള്ള 1.5 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ ഹൈബ്രിഡ് പവർട്രെയിൻ ഈ എസ്‌യുവിയിൽ ഉണ്ടാകും. ഈ പെട്രോൾ മോട്ടോറിന്റെ ഹൈബ്രിഡൈസേഷൻ നിർമ്മാണ ചെലവുകൾ നിയന്ത്രിക്കാനും മത്സരാധിഷ്‍ഠിത വില കൈവരിക്കാനും ഇത് കമ്പനിയെ സഹായിക്കും. വരാനിരിക്കുന്ന കർശനമായ കഫെ ഫേസ് III മാനദണ്ഡങ്ങളിൽ നിന്നും ഇലക്ട്രിക് വാഹനങ്ങളുടെ വെല്ലുവിളികളിൽ നിന്നുമാണ് ഹൈബ്രിഡ് മോഡിലേക്ക് മാറാനുള്ള ഹ്യുണ്ടായിയുടെ […]
Read more

ബസും കാറും കൂട്ടിയിടിച്ചു; കാ‍ർ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്ക്

ആലപ്പുഴ: കെ എസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ആലപ്പുഴ ഹരിപ്പാടാണ് സംഭവം.പരിക്കേറ്റ കാർ യാത്രക്കാരുടെ നില ​ഗുരുതരമാണെന്നാണ് വിവരം. ഇവരെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഹരിപ്പാട് കരുവാറ്റയിൽ തിങ്കളാഴ്ച രാവിലെ 7.50 ഓടെയായിരുന്നു അപകടം. ഹരിപ്പാട് നിന്നും ആലപ്പുഴ ഭാ​ഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും എതിർഭാ​ഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ വന്ന പിക്കപ്പ് വാനും അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാ​ഗം പൂർണ്ണമായും തകർന്ന നിലയിലാണ്.
Read more

വയനാട്ടിൽ നിർത്തിയിട്ട കാറിന് തീ പിടിച്ചു; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

കൽപ്പറ്റ: വയനാട് ലക്കിടിയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ചു. മലപ്പുറം വേങ്ങര സ്വദേശി മൻസൂറിന്‍റെ കാറാണ് കത്തിയമർന്നത്. അത്ഭുതകരമായാണ് മൻസൂർ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം. മൈസൂരിൽ നിന്നും വരികയായിരുന്ന മൻസൂർ ചായ കുടിക്കാനായി വാഹനം നിർത്തി ഹോട്ടലിലേക്ക് പോകുന്നതിനിടെയാണ് കാറിന് തീപിടിച്ചത്. ബോണറ്റിൽ നിന്ന് ആദ്യം പുക ഉയരുകയായിരുന്നു. തൊട്ടുപിന്നാലെയാണ് കാർ കത്തിയമർന്നത്. വിവരമറിഞ്ഞ് കൽപ്പറ്റയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു. തീപിടിത്തത്തിന് കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാകാം […]
Read more

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊച്ചി: ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാറിടിച്ച് അപകടത്തിൽപ്പെട്ട വീട്ടമ്മക്ക് ദാരുണാന്ത്യം. ഭർത്താവിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറവൂർ കെടാമംഗലം ഇല്ലത്ത് കോളനിയിൽ ജിജിലിൻ്റെ ഭാര്യ മിഥിലയാണ് (32) മരിച്ചത്. ഭർത്താവ് ജിജിലിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി അത്താണി കെഎസ്ഇബിക്ക് സമീപം കൈലാസ് വളവിൽ വച്ച് ഭർത്താവിനൊപ്പം സഞ്ചരിക്കുമ്പോൾ എയർപോർട്ടിലേക്ക് വരുകയായിരുന്ന കാറിടിച്ചായിരുന്നു അപകടം സംഭവിച്ചത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പൊലീസ് നൽകുന്ന സൂചന.
Read more

Recent News

Advertisement
WhiteswanTV Footer