തിരുവനന്തപുരം: മ്യൂസിയതിന് തൊട്ട് അടുത്തുള്ള കനക കുന്നിലും പരിസരത്തും തെരുവുനായ്ക്കൾ രൂക്ഷമാവുന്നു . ഭക്ഷണ അവശിഷ്ടങ്ങളും മറ്റു മാലിന്യങളും നിറഞ്ഞു. ഒട്ടേറെ പേർ വ്യായാമത്തിന് എത്തുന്ന സ്ഥലം ആണ് കനക കുന്നു.നായ് കളുടെ ശല്യം വർധിച്ചതോടെ സായാഹ്നം ആസ്വദിക്കാൻ എത്തുന്ന കുടുംബങ്ങളിൽ ഭൂരിപക്ഷവും കനക കുന്ന് ഒഴിവാക്കുകയാണ്.
രാത്രിയായാൽ നായ്കൾ കൂട്ടമായി എത്തുന്നതും പതിവാണ്. ഇരുചക്ര വാഹന യാത്രക്കാരെ ആക്രമിക്കാൻ ഓടിക്കാറുണ്ട്. വാഹനങ്ങളിൽ എത്തി കനക കുന്നിന്റെ പിന്നിൽ നായ്കളെ ഉപേക്ഷിച്ചു മടങ്ങുന്നതും പതിവാണെന്നു പ്രദേശ വാസികൾ ആരോപിച്ചു. നായ്കളുടെ ശല്യം ഒഴിവാക്കാൻ ആയി കോര്പറേഷനും മറ്റുള്ളവർക്കും ഒട്ടേറെ പരാതികൾ നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും പ്രഭാത സവാരിക് എത്തുന്നവർ പറഞ്ഞു.






