സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പരിശീലനം പൂർത്തിയാക്കിയ 406 പേർകൂടി പോലീസ് സേനയുടെ ഭാഗമായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടിൽ പരിശീലനം പൂർത്തിയാക്കിയ 406 പോലിസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. സംസ്ഥാന പോലിസ് മേധാവി റവാഡ എ. ചന്ദ്രശേഖർ പരേഡ് അഭിവാദ്യം സ്വീകരിച്ചു. എം.എസ്.പി അസിസ്റ്റന്റ് കമാൻഡന്റ് കെ.വി. രാജേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആലപ്പുഴ സ്വദേശി ടി.എ. അലക്സ് പരേഡ് നയിച്ചു.

എം.എസ്.പി. ബറ്റാലിയനിലെ 319 കോണ്‍സ്റ്റബിളുകളും ഒൻപത് സീനിയർ സിവിൽ പോലിസ് ഓഫീസർമാരും ഒരു ഹവിൽദാറും ഉൾപ്പെടെ 329 സേനാംഗങ്ങളും കേരള ആംഡ് പോലിസ് ഒന്നാം ബറ്റാലിയനിലെ 77 റിക്രൂട്ടുകളും ചടങ്ങിൽ പങ്കെടുത്തു. എ.ഡി.ജി.പി എസ്. ശ്രീജിത്ത്, ഡി.ഐ.ജി അരുള്‍ ആർ.ബി കൃഷ്ണ, ജില്ലാ കളക്ടർ വി.ആർ. വിനോദ്, ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്, എം.എസ്.പി കമാൻഡന്റ് കെ. സലിം എന്നിവരും പങ്കെടുത്തു.

പരിശീലനത്തിൽ മികവ് തെളിയിച്ച സേനാംഗങ്ങളെ സംസ്ഥാന പോലിസ് മേധാവി പുരസ്കാരങ്ങൾ നൽകി. മികച്ച ഷൂട്ടർമാരായി എം.എസ്.പി യിലെ യഥു കൃഷ്ണനും കെ.എ.പി യിലെ സഞ്ജു ശിവരാജനും, മികച്ച ഇൻഡോറായി ജസ് ലിൻ ജോയ് എം.എസ്.പി, സഞ്ജയ് കെ. ജയൻ കെ.എ.പി, സൈബർ പ്രാവീണ്യത്തിൽ പി. സച്ചിൻ എം.എസ്.പി, സഞ്ജയ് കെ. ജയൻ കെ.എ.പി, മികച്ച ഔട്ട്ഡോറായി ടി.എ. അലക്സ് എം.എസ്.പി, സി.എസ്. ആദർശ് കെ.എ.പി, ഒറ്റത്തവണ മികവ് കാട്ടിയ ഓൾറൗണ്ടർമാരായി ടി. അശ്വിൻ എം.എസ്.പി, ദീപക് പി. അശോക് കെ.എ.പി എന്നിവരെ തെരഞ്ഞെടുത്തു.

എം.എസ്.പി ബറ്റാലിയനിൽ നിന്നുള്ള 329 സേനാംഗങ്ങളിൽ 93 പേർ പ്ലസ് ടു/ഐ.ടി.ഐ യോഗ്യതയുള്ളവരും 20 പേർ ഡിപ്ലോമ, 173 പേർ ബിരുദം, 23 പേർ ബിരുദാനന്തര ബിരുദം നേടിയവരുമാണ്. കൂടാതെ 17 പേർ ബി.ടെക്, രണ്ട് പേർ ബി.എഡ്, ഒരാൾ എം.ബി.എ യോഗ്യതയുള്ളവരും ഉൾപ്പെടുന്നു.

കെ.എ.പി ഒന്നാം ബറ്റാലിയനിലെ 77 റിക്രൂട്ടുകളിൽ 19 പേർ പ്ലസ് ടു/ഐ.ടി.ഐ യോഗ്യതയുള്ളവരും 6 പേർ ഡിപ്ലോമ, 38 പേർ ബിരുദം, 6 പേർ ബിരുദാനന്തര ബിരുദം നേടിയവരുമാണ്. ഇവരിൽ അഞ്ച് പേർ ബി.ടെക്, ഒരാൾ ബി.എഡ്, രണ്ട് പേർ എം.ബി.എ യോഗ്യതയുള്ളവരാണ്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.