തൃശ്ശൂർ: മുൻ ഇന്ത്യൻ ഫുട്ബോൾ താരവും ചാലക്കുടിയുടെ സ്വന്തം പി. വി രാമകൃഷ്ണൻ്റെ ഓർമ്മക്കായി ചാലക്കുടി ചലഞ്ചേഴ്സ് ക്ലബ്ബാണ് അഖില കേരള വനിത ഷൂടൗട്ട് മത്സരം നവംബർ 30 ഞായറാഴ്ച രാവിലെ 9:30 ന് ചാലക്കുടി ഗവണ്മെന്റ് ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ നടത്തും. ചാലക്കുടി നഗരസഭയുടെ സഹകരണത്തോടെ നടത്തുന്ന ഷൂടൗട്ട് മത്സരം സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം നിർവഹിക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന സമാപന സമ്മേളനത്തിൽ മുൻ ഇന്റർനാഷണൽ താരം വിക്ടർ മഞ്ഞില വിജയികൾക്കുള്ള സമ്മാനദാനം നടത്തും.
വിജയികൾക്ക് 10001 രൂപയും ട്രോഫിയും രണ്ടും മൂന്നും സ്ഥാനത് എത്തുന്നവർക്ക് യഥാക്രമം 5001രൂപയും ട്രോഫിയും 3001 ട്രോഫിയും സമ്മാനിക്കും ഇതിന് പുറമെ ബെസ്റ്റ് സ്ട്രൈക്കർ, ബെസ്റ്റ് ഗോൾ കീപ്പർ എന്നിവർക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകും
ഷൂട്ട് ഔട്ട് മത്സരത്തിന്റെ പ്രചാരണാർത്ഥം 29 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് വനിതാ കായിക താരങ്ങൾ പങ്കെടുക്കുന്ന കൂട്ടയോട്ടവും സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് അഡ്വ ജോസഫ് അറങ്ങാശേരി, സെക്രട്ടറി എം. എം. ബെന്നി, കോർഡിനേറ്റർ എം സി ജെയിംസ്, ജനറൽ കൺവീനർ ലിജോ കല്ലിങ്ങൽ, അശ്വതി സജിൻ, പോൾസൺ ജോസ് എന്നിവർ അറിയിച്ചു






