കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് കുന്ദമംഗലംപഞ്ചായത്തിലെ മുസ്ലിം ലീഗ് ഒന്നാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. യുഡിഎഫ് പ്രകാരം കോൺഗ്രസിന് 13 സീറ്റും മുസ്ലിംലീഗിന് 11 സീറ്റുമാണ് ലഭിച്ചിരിക്കുന്നത്.
കോൺഗ്രസ് നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. വാർഡ് 3 സമീർ ഷംസീർ ,വാർഡ് 5 കെ കെ സി നൗഷാദ്, വാർഡ് 6 എ പി അഷ്റഫ്,വാർഡ് 8 കെ കെ മിന്നത്ത്, വാർഡ് 14 ഐ മുഹമ്മദ് കോയ, വാർഡ് 16 ശ്രീബ ഷാജി, വാർഡ് 19 ഷഹർബാൻ ഗഫൂർ, വാർഡ് 21 ഷംസാദ നജീബ്,വാർഡ് 24 എം ബാബു മോൻ എന്നിവരെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. മുസ്ലിം ലീഗ് 11 സീറ്റുകളിൽ 9 വാർഡുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പിന്റെ ചൂടും ആവേശവും ഉയർന്നു. ശേഷിക്കുന്ന വാർഡ് 7,17 എന്നിവിടങ്ങളിൽ സ്ഥാനാർഥികളെ അടുത്തദിവസം പ്രഖ്യാപിക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.
സജീവമായ ഗ്രൗണ്ട് പ്രവർത്തനവും യുവജനങ്ങളുടെ സാന്നിധ്യവും ചേർന്ന് വീടിന്റെ അടിസ്ഥാനത്തിൽ പട്ടിക കുന്നമംഗലത്ത് ശക്തമായ രാഷ്ട്രീയ ചർച്ചകൾക്ക് കാരണമാകട്ടെ കോൺഗ്രസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഏത് രംഗത്തെത്തിയത് മത്സരഗം കൂടുതൽ ആവേശകരമായി.
കഴിഞ്ഞതവണ നഷ്ടപ്പെട്ട പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാനാണ് ഇത്തവണ യുഡിഎഫ് അതിനു അനുയോജ്യമായ സ്ഥാനാർത്ഥികളെ കണ്ടെത്തിയാണ് ഇത്തവണത്തെ പ്രഖ്യാപനം.






