Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലോറിയിൽ കൊണ്ടുവന്ന സിഎൻജി ചോർന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: വൈക്കം- കുമരകം റോഡിൽ സിഎൻ ജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) യുമായി വന്ന ലോറിയിലെ സിലിണ്ടറിൽ നിന്നു ഗ്യാസ് ചോർന്നത് ഭീതി പരത്തി. ഇന്നലെ ഉച്ചയ്ക്ക് 1.30ന് ആയിരുന്നു സംഭവം. ചേർത്തലയിൽ നിന്നു തലയോലപ്പറമ്പിലുള്ള പെട്രോൾ പമ്പിലേക്ക് കൊണ്ടുപോയ ഇന്ധനം ലോറിയുടെ ഒരു വശത്തെ സിലിണ്ടറിൽ നിന്നാണ് ചോർന്നത്, വാൽവ് പുറത്തേക്കു തള്ളിപ്പോയതാണ് കാരണം. അറുപതോളം സിലിണ്ടറുകളാണ് ലോറിയിൽ ഉണ്ടായിരുന്നത്.

ഗ്യാസ് സിലിണ്ടർ ചോരുന്ന ശബ്ദം കേട്ടാണ് ഡ്രൈവർ  ലോറി നിർത്തി നോക്കിയത്. ഈ സമയം സിഎൻജി, സിലിണ്ടറിൽ നിന്നു ചോർന്ന് പരിസരമാകെ പുകപടലം നിറഞ്ഞു. രൂക്ഷമായ ഗന്ധവും ഉണ്ടായിരുന്നു. ഉല്ലല ജംക്‌ഷനിൽ ഉണ്ടായിരുന്നവർ പരിഭ്രാന്തരായി ചിതറിയോടി. ഉടൻ തന്നെ സമീപത്തെ വ്യാപാര സ്ഥാപനങ്ങൾ പലതും അടച്ചു. ഡ്രൈവർ  അവസരോചിതമായി ഇടപെട്ട് സിലിണ്ടറുകളിലെ  വാൽവുകൾ അടച്ചു. വിവരം അറിഞ്ഞ് വൈക്കം അഗ്നിരക്ഷാസേന സ്ഥലത്തെത്തി. സ്ഥിതിഗതികൾ പരിശോധിച്ച ശേഷം  എം–സീൽ ഉപയോഗിച്ച് വാൽവ് ഒട്ടിച്ചു.

ഡ്രൈവർ വിവരം അറിയിച്ചതിനെ തുടർന്ന് ചേർത്തലയിൽ സിഎൻജി കേന്ദ്രത്തിൽ നിന്നു വിദഗ്ധ സംഘമെത്തി പ്രശ്നം പരിഹരിച്ചു. സംഭവത്തെ തുടർന്ന്  റോഡിൽ രണ്ടു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ദേശീയ പാതയിൽ പണി നടക്കുന്നതിനാൽ ഒട്ടേറെ ഇതുപോലുള്ള വാഹനങ്ങൾ ഇതുവഴി എത്താറുണ്ട് . വൈക്കം പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

Recent News

Advertisement
WhiteswanTV Footer