തൃശൂർ : തൃശൂർ വിമല കോളേജിൽ നാളെ വിസ്മയം ഫെസ്റ്റ് 2025 ന് തുടക്കം കുറിക്കും. നവംബർ 19 മുതൽ 21 വരെ മൂന്ന് ദിവസത്തെ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
കോളേജിലെ സോഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ Dr. ബിനുവിന്റെ നേതൃ ത്വത്തിലാണ് ഫെസ്റ്റ് നടക്കുക.
കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഫെസ്റ്റ് കോളേജിൽ നടത്തിവരുന്നു. ഫെസ്റ്റിന്റെ ഭാഗമായി ഇതിനോടകം സ്റ്റാൾളുകൾ ഒരുങ്ങി കഴിഞ്ഞു.
കോളേജുകൾ സ്കൂളുകൾ മറ്റു സ്ഥാപനങ്ങൾ എൻജിഒകൾ എല്ലാം ഫെസ്റ്റിവൽ പങ്കെടുക്കും. ഏകദേശം 1000 ത്തോളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുകുമെന്നു സംഘാടകർ പറഞ്ഞു.
സോഷ്യോളജി, കോമേഴ്സ്,എന്റർടൈൻമെന്റ്
തുടങ്ങി എല്ലാ കലാ സാംസ്കാരിക സാഹിത്യ മേഖലയുമായി ബന്ധപ്പെട്ട സ്റ്റാളുകൾ ഉണ്ട്.




