മലപ്പുറം : മലയോര ഹൈവേയിലെ കൂമ്പാറ കക്കാടം പൊയിൽ റോഡിൽ ഇരുചക്ര വാഹനം താഴ്ചയിലേക്ക് വീണ് രണ്ടു പേർക്ക് പരിക്ക്. കക്കാടംപൊയിൽ നിന്നും ഇറങ്ങി വരികയായിരുന്നു ഇരുവരും. വാഹനം മാതാ ക്വാറിക്ക് മുൻവശം താഴ്ചയിലേക്ക് മറിയുകയായിരുന്നു. കൊണ്ടോട്ടി സ്വദേശികളായ ആഷിഫ്, റംസാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യമന്ത്രിക്ക് നേരെയുള്ള അക്രമം; അഞ്ച് കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ
കണ്ണൂർ: ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ അതിക്രമവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ അഞ്ച് കെഎസ്‌യു പ്രവർത്തകരെ റിമാൻഡ് ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്നലെ രാത്രി ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയായിരുന്നു. കെഎസ്‌യു ജില്ലാ പ്രസിഡന്റ്









