കാസർഗോഡ്: പരപ്പ ബ്ലോക്ക് പഞ്ചായത്തിലേക്ക് ഇടതുപക്ഷ ജനാതിപത്യ മുന്നണി സ്ഥാനാർത്ഥികളെ തീരുമാനിച്ചു. 15 സീറ്റുകളിലേക്കാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. സി പി ഐ തായന്നൂർ, ബളാൽ എന്നീ രണ്ട് ഡിവിഷനിലും, കേരള കോൺഗ്രസ്സ് എം കമ്പല്ലൂർ, കേരള കോൺഗ്രസ്സ് ബി പാലാവയൽ, ജനാതിപത്യ കേരള കോൺഗ്രസ്സ് ചിറ്റാരിക്കാൽ എന്നീ ഡിവിഷനിലും മത്സരിക്കും.
10 സീറ്റുകളിൽ സി പി ഐ എം സ്ഥാനാർഥികളും മത്സരിക്കും. കോടോം-സിനു കുര്യാക്കോസ്, കള്ളാർ-അംബിക എ, പനത്തടി-ഭവ്യ രാജ്, പാണത്തൂർ-ബി സുരേഷ്, മാലോം -ബേബി മാധവൻ,പാലാവയൽ -ഷോബി ഫിലിപ്പ്, ചിറ്റാരിക്കാൽ -ഷൈനി തോമസ്, കമ്പല്ലൂർ -ജെയിംസ് മാരൂർ, എളേരി -ഇ ടി ജോസ്,ബളാൽ -ഗീത സി കെ, പരപ്പ -രമണി കെ എ, കിനാനൂർ -പാറക്കോൽ രാജൻ, ബാനം -ബിന്ദു കൃഷ്ണൻ, തായന്നൂർ പി -ദീപ ടി കെ, ബേളൂർ -പി ഗംഗാധരൻ എന്നിവരാണ് സ്ഥാനാർഥികൾ.






