കോഴിക്കോട് : കോഴിക്കോട് പന്തീരങ്കാവിൽ ഇടതുപക്ഷ തിരഞ്ഞെടുപ്പ് കൺവെൻഷനും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ശ്രീ എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു. ഇ രമേശൻ അധ്യക്ഷനായി.
സി.പി.എം കോഴിക്കോട് സൗത്ത് ഏരിയ സെക്രട്ടറി കെ.ബൈജു, അബ്ദുൾ അസീസ്, വീണാ മുണ്ടാനാട്ട് എന്നിവർ സംസാരിച്ചു. ഒളവണ്ണയിൽ എൽ.ഡി.എഫ് പഞ്ചായത്ത്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തലും ഹാരാർപ്പണവും നടന്നു. ഇരുപത്തിയൊന്ന് സീറ്റിൽ സി.പി.എമ്മും, രണ്ട് സീറ്റിൽ സി.പി.ഐയും, ഒരു സീറ്റിൽ സ്വതന്ത്രനുമാണ് മത്സരിക്കുന്നത്.






