തൃശ്ശൂർ: കുന്നംകുളം നഗരസഭയിലേക്ക് മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് ശക്തമായ ഏകോപനം ഉറപ്പാക്കുന്നതിനായി എൽഡിഎഫ് നഗരസഭ തിരഞ്ഞെടുപ്പ് കൺവെൻഷൻ ടൗൺഹാളിൽ സംഘടിപ്പിച്ചു.
സിപിഐഎം സംസ്ഥാന കമ്മറ്റി അംഗവും കുന്നംകുളം എംഎൽഎയുമായ എ.സി. മൊയ്തീൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. എൻസിപിഎസ് ജില്ലാ സെക്രട്ടറി ഇ. എ. ദിനമണി അധ്യക്ഷനായിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. ബാലാജി, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം. എൻ. സത്യൻ, കെ. എഫ്. ഡേവീസ്, ഏരിയ സെക്രട്ടറി കെ. കൊച്ചനിയൻ, സിപിഐ മണ്ഡലം സെക്രട്ടറി പ്രേമരാജ് ചൂണ്ടലാത്ത്, എൻസിപി നേതാവ് അബ്ദുൾ ജലീൽ, പി. എസ്. രാജൻ, നഗരസഭ ചെയർമാൻ സീത രവീന്ദ്രൻ, പി. എം. സുരേഷ്, പി. ജി. ജയപ്രകാശ്, കെ. ബി. ഷിബു, രഞ്ജൻ മാത്യു, കെ. ജി. അനിൽകുമാർ, സൗമ്യ അനിലൻ, ടി. സോമശേഖരൻ എന്നിവർ പ്രസംഗിച്ചു.
കൺവെൻഷനിൽ 201 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും 1001 അംഗ ജനറൽ കമ്മിറ്റിയും തിരഞ്ഞെടുത്തു. ഇ.എ. ദിനമണി ചെയർമാനായും, എം. എൻ. സത്യൻ ജനറൽ കൺവീനറായും, പി. എം. സുരേഷ് ട്രഷററായും തെരഞ്ഞടുക്കപ്പെട്ടു. കുന്നംകുളം നഗരസഭയിൽ എൽഡിഎഫിന്റെ വിജയസുനിശ്ചിതത്വം ഉറപ്പാക്കാൻ മുന്നണി നേതാക്കൾ ശക്തമായ കൂട്ടായ ശ്രമത്തിന് കൺവെൻഷൻ ആഹ്വാനം ചെയ്തു.






