മലപ്പുറം: താനാളൂരിലെ ഇടത് ഭരണം അവസാനിപ്പിക്കാനുള്ള കാഹളമാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനമെന്ന് താനാളൂർ പഞ്ചായത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ അഭിപ്രായപ്പെട്ടു. താനാളൂരിൽ ചേർന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്തു. കൺവെൻഷൻ അഡ്വ. കെ എൻ എ ഖാദർ ഉദ്ഘാടനം ചെയ്തു. 22 വർഷത്തെ ഇടത് ഭരണം താനാളൂരിനെ ദശകങ്ങളോളം പിന്നോട്ട് വലിച്ചെന്നും ജന വഞ്ചനക്കെതിരെ താനാളൂർ തിരിച്ചടി നൽകുമെന്നും കൺവെൻഷനിൽ അഭിപ്രായം ഉയർന്നു.
സംസ്ഥാന സർക്കാർ മലപ്പുറത്തിന്റെ ഉള്ളടക്കത്തെ പരിഹസിക്കുന്ന നിലപാടാണ് സ്വീകരിച്ച് വരുന്നത്. ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്ന സമീപനം സർക്കാർ സ്വീകരിക്കുന്നത് ബ്രിട്ടീഷ് രാജിന് തുല്യമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ കെ എൻ എ ഖാദർ സൂചിപ്പിച്ചു. കൺവെൻഷന് ശേഷം നടന്ന ഉജ്ജ്വല പ്രകടനം കരിമരുന്ന് പ്രയോഗത്തോടെ താനാളൂരിൽ സമാപിച്ചു. താനാളൂരിലെ യുഡിഎഫ് സ്ഥാനാർത്ഥികളെ അണിനിരത്തിയാണ് പ്രകടനം സംഘടിപ്പിച്ചത്.
പരിപാടിയിൽ പി രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു. കെ എൻ മുത്തു കോയ തങ്ങൾ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി അഡ്വ എ പി സ്മിജി , യു കെ അഭിലാഷ് , ടി പി എം മുഹ്സിൻ ബാബു , ഒ രാജൻ , ഡോ. ജൗഹർ , വി കെ എം ഷാഫി,ഫാറൂഖ് പകര , കെ വി മൊയ്തീൻ കുട്ടി ,അഡ്വ. റഹൂഫ് ,ടി പി റസാഖ് , വി പി ഗഫൂർ , സി കെ എം ബാപ്പു ഹാജി , പി എ മുസ്തഫ , പി അബ്ദുൽ കരീം, പാലാട്ട് ഹനീഫ, മാടമ്പാട്ട് ഹനീഫ, സലീം ബാബു പി ടി ,ആരിഫ് വി,ബഷീർ പാലപ്പെട്ടി , കള്ളിക്കൽ റസാഖ് , അനിൽ തലപ്പള്ളി പ്രസംഗിച്ചു.




