പാലക്കാട്: പൂജ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം പാലക്കാട് ജില്ലയിലെന്ന് സൂചന. JD 545542 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമടിച്ചിരിക്കുന്നത്. പാലക്കാട് മുനിസിപ്പൽ സ്റ്റാന്റിന് സമീപത്തെ കിങ്സ് സ്റ്റാർ ഏജൻസിയിൽ നിന്നാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്. 12 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക് ലഭിക്കും.
സമ്മർ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനവും ഇതേ ഏജൻസിയിലെ ടിക്കറ്റിന് തന്നെയാണ്. പാലക്കാട് സ്വദേശിക്ക് തന്നെയാണ് സമ്മാനമെന്ന് ഏജൻസി ഉടമ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 27ാം തീയതിയാണ് ടിക്കറ്റ് പോയിരിക്കുന്നത്. ടിക്കറ്റ് വാങ്ങാൻ നല്ല തിരക്കായിരുന്നു. ആരാണ് ആ ഭാഗ്യശാലിയെന്ന വിവരം പുറത്ത് വന്നിട്ടില്ല. ഭാഗ്യശാലി ഇവിടേക്ക് തന്നെ എത്തുമെന്ന പ്രതീക്ഷയും സുരേഷ് പങ്കുവെച്ചു. JA 838734, JB 124349, JC 385583, JD 676775, JE 553135 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം.






