Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത്; തന്ത്രം മെനഞ്ഞ് മുന്നണികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഒന്നരപ്പതിറ്റാണ്ടായി കൈവശമുള്ള ഭരണം നിലനിർത്താൻ എൽഡിഎഫും അട്ടിമറിവിജയത്തിനായി യുഡിഎഫും കരുത്തുതെളിയിക്കാൻ എൻഡിഎയും പ്രചാരണ തന്ത്രങ്ങൾക്ക് നേതൃത്വം നൽകുമ്പോൾ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിൽ വാശിയേറിയ പോരാട്ടത്തിന് കളമൊരുങ്ങുന്നു. ചില ഡിവിഷനുകളുടെ പേരുകൾ മാറ്റിയും എണ്ണം വർധിപ്പിച്ചും ആകെ 16 ഡിവിഷനുകളായി ഉയർത്തിയ ഈ ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ സീറ്റുകളിലും മൂന്ന് മുന്നണികളും സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നുണ്ട്. ഇക്കുറി സ്ഥാനാർഥികൾ ഭൂരിഭാഗവും പുതുമുഖങ്ങളാണ്. ബ്ലോക്ക് പഞ്ചായത്ത് രൂപവത്കരിക്കപ്പെട്ടശേഷം കൂടുതൽ പ്രാവശ്യവും എൽഡിഎഫിനാണ് ഭരണം ലഭിച്ചത്. 2005 മുതൽ 2010 വരെയുള്ള കാലയളവിൽ മാത്രമാണ് യുഡിഎഫിന് ഭരണം കിട്ടിയത്.

എൽഡിഎഫ് ജെ.സജനിമോൾ (കള്ളിക്കാട്), സജി (അമ്പൂരി), ആർ.രാജേഷ് (കോവില്ലൂർ), സാം ഡേവിഡ് (വെള്ളറട), പനച്ചമൂട് ഉദയൻ (പനച്ചമൂട്), ഡി.ലൈല (ആനാവൂർ), കെ.എസ്.ഷീബാറാണി (പാലിയോട്), എസ്.എസ്.വിനോദ് (കുന്നത്തുകാൽ), വിജിഷ (മഞ്ചവിളാകം), ആർ.ഡോളി (ധനുവച്ചപുരം), എസ്.സുനിൽ (മാരായമുട്ടം), സചിത്ര പെരുങ്കടവിള), എസ്.വി.ശ്രീജു (ആര്യങ്കോട്), എ.എസ്.ജീവൽകുമാർ (ചെമ്പൂര്), അഞ്ജു. ബി.സുനിൽ (വാഴിച്ചൽ), എസ്.യു.ആര്യ (ഒറ്റശേഖരമംഗലം).

യുഡിഎഫ് എൽ.കെ.ശാന്തകുമാരി (കള്ളിക്കാട്), റോയി വർഗീസ് (അമ്പൂരി), പ്ലാങ്കാല ജോൺസൺ (കോവില്ലൂർ), കെ.ജി.മംഗൾദാസ് (വെള്ളറട), സി.അശോകകുമാർ (പനച്ചമൂട്), എസ്.ഷീജ(ആനാവൂർ), പ്രതിഭ(പാലിയോട്), കെ.എം.മണികണ്ഠൻ (കുന്നത്തുകാൽ), ലൈല (മഞ്ചവിളാകം), അമരവിള സതികുമാരി (ധനുവച്ചപുരം), എം.വിജയകുമാർ (മാരായമുട്ടം), എം.എസ് പാർവതി (പെരുങ്കടവിള), ജി.അജയകുമാർ (ആര്യങ്കോട്), ടി.രാജൻ (ചെമ്പൂര്), ആനി ജെയിംസ് (വാഴിച്ചൽ), മേരി മേബൽ (ഒറ്റശേഖരമംഗലം).

എൻഡിഎ ബിന്ദു വി.രാജേഷ് (കള്ളിക്കാട്), എം.രതീഷ് (അമ്പൂരി), എൻ.സുരേഷ്(കോവില്ലൂർ), പി.പദ്മകുമാർ (വെള്ളറട), അമൃതാ പ്രതീഷ്(പനച്ചമൂട്), നിഷാ പ്രതീഷ്(ആനാവൂർ) ബി.ബിന്ദു(പാലിയോട്), വണ്ടിത്തടം ദിലീപ് (കുന്നത്തുകാൽ), വി.ബിന്ദു(മഞ്ചവിളാകം), രാധിക (ധനുവച്ചപുരം), പ്രശാന്ത് (മാരായമുട്ടം), കുസുമകുമാരി (പെരുങ്കടവിള),കീഴാറൂർ രതീഷ് (ആര്യങ്കോട്), മുക്കോലവിള രാജേഷ് (ചെമ്പൂര്), അശ്വതി പ്രേംകുമാർ (വാഴിച്ചൽ), സുജിതകുമാരി (ഒറ്റശേഖരമംഗലം)

Recent News

Advertisement
WhiteswanTV Footer