വാഷിംഗ്ടൺ: അമേരിക്കയിലെ ശക്തമായ വലതുപക്ഷ സ്വാധീനമുള്ള രാഷ്ട്രീയ നേതാവും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘മേക് അമേരിക്ക ഗ്രേറ്റ് അഗെയ്ൻ’ പ്രസ്ഥാനത്തിന്റെ പ്രധാന മുഖവുമായ റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം മാർജോറി ടെയ്ലർ ഗ്രീൻ കോൺഗ്രസ് അംഗത്വത്തിൽ നിന്ന് രാജിവെച്ചു.
‘എപ്സ്റ്റീൻ’ ഫയലുമായി ബന്ധപ്പെട്ട ലൈംഗിക കുറ്റകൃത്യങ്ങളേക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടതിനെ തുടർന്നും, അത് സംബന്ധിച്ചുള്ള ട്രംപുമായുണ്ടായ തുറന്ന അഭിപ്രായഭിന്നതയും രാജിക്ക് വഴിവെച്ചുവെന്നാണ് സൂചന. ട്രംപ് ഭരണകൂട്ടത്തിനുള്ളിൽ നിന്നും തങ്ങളെ മാറ്റിനിർത്തിയെന്നും അതാണ് രാജിയിലെ പ്രധാന കാരണമെന്നും ഗ്രീൻ സാമൂഹ്യമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച നീണ്ട കുറിപ്പിൽ വ്യക്തമാക്കി.
ലൈംഗിക കുറ്റവാളിയായി ശിക്ഷിക്കപ്പെട്ട ജെഫ്രി എപ്സ്റ്റീനിനെക്കുറിച്ചുള്ള സർക്കാർ രേഖകൾ പുറത്തുവിട്ടതും, അതിനെക്കുറിച്ചുള്ള നിലപാടുകളിൽ ട്രംപുമായുണ്ടായ തർക്കവുമാണ് തങ്ങളെ പുറത്തേക്ക് നയിച്ചതെന്ന് ഗ്രീൻ ചൂണ്ടിക്കാട്ടി.










