കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.
മഞ്ചേരി കിഴക്കേത്തല പനച്ചിക്കൽ വീട്ടിൽ മുഹമ്മദ് ബിലാലി(26)നെയാണ് എലത്തൂർ ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്ത് അറസ്റ്റ് ചെയ്തത്. യുവതിയെ തെറ്റിദ്ധരിപ്പിച്ച് കുണ്ടൂപ്പറമ്പിലുള്ള വാടക വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം ഫോട്ടോയും വീഡിയോയും പകർത്തിയ പ്രതി ഇത് ഭർത്താവിന് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നാണ് പരാതി.
എസ്.ഐ സജീവൻ, എ.എസ്.ഐ പത്മരാജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രശാന്ത്, സിവിൽ പൊലീസ് ഓഫീസർ മധുസൂദനൻ, എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.










